ഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ‘സൂപ്പര്‍ ആപ്’ ഈ വർഷം അവസാനത്തോടെ പുറത്തിറക്കും. നിലവില്‍ വിവിധ ആപ്പുകളിലൂടെ ലഭ്യമാകുന്ന സേവനങ്ങളെല്ലാം ഒറ്റ ആപ്പിലൂടെ ഉപഭോക്താവിന് ലഭിക്കും എന്നതാണ് സൂപ്പർ ആപ്പിന്റെ സവിശേഷത. ഡിസംബര്‍ അവസാനത്തോടെ ‘സൂപ്പര്‍ ആപ്’ സേവനങ്ങള്‍ നിലവില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
ഐ.ആർ.ടി.സിയുമായി ചേര്‍ന്നാണ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പുതിയ മൊബൈല്‍ ആപ് തയ്യാറാക്കുന്നത്. നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി വേറെ വേറെ ആപ്പുകളും വെബ്സൈറ്റുകളുമാണുള്ളത്.
Also Read: ലോകത്തെ ആദ്യ ‘വുഡന്‍ സാറ്റ്‍ലൈറ്റ്’ വിക്ഷേപിച്ച് ജപ്പാന്‍ ; ബഹിരാകാശത്ത് ചരിത്ര പരീക്ഷണം
ഈ സൂപ്പർ ആപ്പ് വരുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിന്‍ ഷെഡ്യൂള്‍ നോക്കാനും ഒറ്റ ആപ്പിലൂടെ സാധിക്കും. യാത്രക്കാരന് തൊട്ടടുത്ത സ്റ്റേഷനുകളില്‍ നിന്ന് ഈ ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിയും. പുതിയ ആപ്പില്‍ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം, നാഷനല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം, ഐ.ആർ.ടി.സി റെയില്‍ ടിക്കറ്റ് സേവനങ്ങള്‍ തുടങ്ങിയവ എല്ലാം ലഭ്യമാകും. സാമ്പത്തിക നേട്ടവും കൂടെ ലക്ഷ്യമിട്ടാണ് ആപ്പ് പുറത്തിറക്കുന്നത്.