നവംബർ 20 ലോക ശിശുദിനമായി വർഷം തോറും ആചരിക്കുകയാണ്. ഓരോ വ്യക്തികളെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതിൽ ബാല്യത്തിന്‍റെ പ്രാധാന്യം അറിയിക്കുന്നതിനായി ഈ ദിവസം ഉപയോഗിക്കുന്നു. കുട്ടികളുടെ അവകാശങ്ങളെ മാനിക്കുകയും, അതോടൊപ്പം അവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുകയും അവർക്ക് വിദ്യാഭ്യാസം, സംരക്ഷണം, വളർച്ചാ അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായും ലോക ശിശുദിനം ആചരിക്കുന്നു.
യു.എൻ പൊതുസഭ 1959ൽ കുട്ടികളുടെ അവകാശ പ്രഖ്യാപനം അംഗീകരിച്ച നവംബർ 20 പ്രധാനപ്പെട്ട ഒരു തീയതിയാണ്. 1989 ൽ യു.എൻ പൊതുസഭ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷൻ അംഗീകരിച്ച തീയതി കൂടിയാണിത്. 1990 മുതൽ, കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച പ്രഖ്യാപനവും കൺവെൻഷനും യു.എൻ പൊതുസഭ അംഗീകരിച്ച തീയതിയുടെ വാർഷികം കൂടിയായാണ് ലോക ശിശുദിനം ആഘോഷിക്കപ്പടുന്നത്.
Also Read : അമേരിക്കയെ കാത്തിരിക്കുന്നത് ‘ബോംബ് സൈക്ലോണ്‍’
ഇത്തവണത്തെ ലോക ശിശുദിനത്തിന്‍റെ ആപ്തവാക്യം’എല്ലാ കുട്ടികൾക്കും എല്ലാ അവകാശങ്ങളും’ എന്നതാണ്. കുട്ടികളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഭാവിയിലേക്കുള്ള ദർശനങ്ങളും സജീവമായി കേൾക്കാൻ ലോകത്തെ പ്രോത്സാഹിപ്പിക്കുന്നതായി യൂണിസെഫിന്‍റെ പ്രസ്താവനയിൽ പറയുന്നു. കുട്ടികളുടെ പങ്കാളിത്തത്തിനുള്ള അവകാശം പ്രോത്സാഹിപ്പിക്കുന്നു. അവർ ജീവിക്കാൻ ആഗ്രഹിക്കുന്ന ലോകത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. അവരുടെ ദർശനങ്ങൾ ശ്രദ്ധിക്കുകയും പിന്തുണക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും യൂണിസെഫ് കൂട്ടിച്ചേർത്തു. എല്ലാ കുട്ടികളെയും ശാക്തീകരിക്കുക: സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുക എന്നതാണ് ഇത്തവണത്തെ പ്രമേയം.