ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമര്‍ശിക്കാനാവില്ല: ധനമന്ത്രി

ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമര്‍ശിക്കാനാവില്ല: ധനമന്ത്രി
ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമര്‍ശിക്കാനാവില്ല: ധനമന്ത്രി

ദില്ലി: കേന്ദ്ര ബജറ്റിനെ ആന്ധ് ബീഹാര്‍ ബജറ്റെന്ന് പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കോണ്‍ഗ്രസ് ബജറ്റുകളില്‍ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ലേയെന്ന് അവര്‍ ചോദിച്ചു. ഇന്നലത്തെ ബജറ്റുകളില്‍ എല്ലാ സംസ്ഥാനങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ബജറ്റുകള്‍ ചൂണ്ടിക്കാട്ടാമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കോണ്‍ഗ്രസ് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. വിമര്‍ശനം ഉന്നയിക്കുന്ന പാര്‍ട്ടികള്‍ക്ക് മറുപടി നല്‍കാമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമര്‍ശിക്കാനാവില്ല. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും അവര്‍ പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് പാര്‍ലമെന്‍ന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കമായത്. ആന്ധ്ര, ബിഹാര്‍ ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചതെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചു. ഖര്‍ഗെയെ രാജ്യസഭ ചെയര്‍മാന്‍ വിമര്‍ശിച്ചു. അനുഭവസമ്പത്തുള്ള നേതാവ് തന്നെ നടപടികള്‍ തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.’താങ്ങ് വില ‘ കിട്ടിയത് ഘടകകക്ഷി നേതാക്കള്‍ക്കെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിന് പ്രഖ്യാപനങ്ങളില്ലാത്തത് മോദിക്ക് യോഗിയോടുള്ള കലിപ്പ് മൂലമെന്നും അഖിലേഷ് പരിഹസിച്ചു.

Top