CMDRF

എല്ലാ അധ്യാപകർക്കും എഐ സഹായത്തോടെ പരിശീലനം നൽകും; വി ശിവൻകുട്ടി

എല്ലാ അധ്യാപകർക്കും എഐ സഹായത്തോടെ പരിശീലനം നൽകും; വി ശിവൻകുട്ടി
എല്ലാ അധ്യാപകർക്കും എഐ സഹായത്തോടെ പരിശീലനം നൽകും; വി ശിവൻകുട്ടി

ന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിശീലനം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. പുതിയ പദ്ധതികൾ ഉൾപ്പെടുത്തി കായിക തൊഴിൽ പരിശീലന രീതികൾ അധ്യാപകർക്ക് നൽകുമെന്നും പോക്സോ നിയമങ്ങളെ സംബന്ധിച്ച് കുട്ടികൾക്കും അധ്യാപർക്കും അവബോധം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട്‌ ക്ലാസ്സുകളുടെ പ്രവർത്തനം സജീവമാക്കും.

അതേസമയം പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാൻ. പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. സ്കൂളുകളിൽ വിദ്യാർഥികളിൽ നിന്ന് വൻ തുക ഈടാക്കുന്നത് അനുവദിക്കില്ല. ഈ വിഷയത്തിൽ സർക്കാർ കർശന ഇടപെടൽ നടതതുമെന്നും മന്ത്രി പറഞ്ഞു.

Top