ചെന്നൈ: ആരാധകർ ഏറെയുള്ള തമിഴ് സൂപ്പർ താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ (തമിഴക വെട്രി കഴകം) ആദ്യ സംസ്ഥാന സമ്മേളനം തമിഴ്നാട് രാഷ്ട്രീയത്തെ ഏറെ പിടിച്ച് കുലുക്കിയിരുന്നു. വില്ലുപുരം വിക്രവാണ്ടിയിൽ നടന്ന സമ്മേളനത്തിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. എല്ലാവരെയും ഞെട്ടിച്ച് പതിവായുള്ള നാണവും ശാന്തതയും മാറ്റിവെച്ച് പതിനായിരക്കണക്കിന് അനുയായികളോട് വീറോടെ പ്രസംഗിച്ചായിരുന്നു നടന്റെ തുടക്കം. വിഭജന രാഷ്ട്രീയം, ദ്രാവിഡ മോഡൽ, ജാതി തിരിച്ചുള്ള കണക്കെടുപ്പ് തുടങ്ങി വിവിധ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സമ്മേളനത്തിൽ സംസാരിച്ചു. തമിഴ് സിനിമയിലെ മുൻനിര നടനും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനുമായ ഈ കാലഘട്ടത്തിൽ താൻ എന്തിനാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന് വിജയ് കൃത്യമായി തന്നെ വ്യക്തമാക്കിയിരുന്നു.
സിമയിൽ നിന്നും പിന്മാറി നടന്റെ ഈ രാഷ്ട്രീയ പട്ടാഭിഷേകത്തിന് ആശംസകളുമായി സിനിമ മേഖലയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും വിജയ്ക്ക് അത്തരത്തിൽ ആശംസകൾ നേർന്നു. “നിങ്ങളുടെ പുതിയ യാത്രക്ക്… ആശംസകൾ ചെല്ലം,” എന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു.
Also Read : സംവിധായകൻ രഞ്ജിത്തിനെതിരെ പീഡനപരാതി; കേസെടുത്ത് പോലീസ്
കോളജിലെ തന്റെ സുഹൃത്ത്, എല്ലാം ശുഭമാവട്ടെ
തമിഴ് നടിപ്പിന് നായകൻ സൂര്യ നേരത്തെ തന്നെ ആശംസകൾ നേർന്നിരുന്നു. പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിജയ്ക്കും പാർട്ടിക്കും ആശംസ നേർന്നത്. എന്നാൽ പേരു പറയാതെയായിരുന്നു ആശംസ.
Also Read :ആദ്യമായി ഇന്ത്യൻ സന്ദർശനം നടത്തി സ്പാനിഷ് പ്രധാനമന്ത്രി
‘കോളജിലെ തന്റെ സുഹൃത്ത് പുതിയ പാത തുറന്ന് പുതുയാത്ര ആരംഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ യാത്ര ശുഭകരമാകട്ടെയെന്നാണ് സൂര്യ പറഞ്ഞത്. വിജയും സൂര്യയും ഉദയ നിധി സ്റ്റാലിനും എല്ലാം ചെന്നൈ ലയോള കോളജില്‍ പഠിച്ചവരാണ്. വിജയ് സേതുപതി, ശിവകാർത്തികേയൻ, ജയംരവി തുടങ്ങിയവരും വിജയിയുടെ പാർട്ടിക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു.