CMDRF

ഇനിയുള്ള എല്ലാ മത്സരങ്ങളും സെമി ഫൈനലിന് തുല്യമായി കാണണം: ആന്‍ഡി ഫ്‌ലവര്‍

ഇനിയുള്ള എല്ലാ മത്സരങ്ങളും സെമി ഫൈനലിന് തുല്യമായി കാണണം: ആന്‍ഡി ഫ്‌ലവര്‍
ഇനിയുള്ള എല്ലാ മത്സരങ്ങളും സെമി ഫൈനലിന് തുല്യമായി കാണണം: ആന്‍ഡി ഫ്‌ലവര്‍

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വലിയ തകര്‍ച്ചയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നേരിടുന്നത്. പ്ലേ ഓഫ് പ്രവേശനത്തിനായി ഇനിയുള്ള എല്ലാ മത്സരങ്ങളിലും ബെംഗളൂരുവിന് വിജയം വേണം. ഇക്കാര്യം താരങ്ങളെ അറിയിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് പരിശീലകന്‍ ആന്‍ഡി ഫ്‌ലവര്‍. ഇനിയുള്ള എല്ലാ മത്സരങ്ങളും സെമി ഫൈനലിന് തുല്യമായി കാണണമെന്നാണ് ആന്‍ഡി ഫ്‌ലവറിന്റെ നിര്‍ദ്ദേശം.

എപ്രില്‍ 21നാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡിനില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളാണ് ബെംഗളൂരുവിന് അവശേഷിക്കുന്നത്.

സണ്‍റൈസേഴ്‌സിനെതിരായ മത്സരം ഏറെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും ശക്തമായ പോരാട്ടം നമ്മള്‍ നടത്തി. അതില്‍ എനിക്ക് സന്തോഷമുണ്ട്. പക്ഷേ ഇനിയുള്ള എല്ലാ മത്സരങ്ങളും ഏറെ ബുദ്ധിമുട്ടാണ്. ദിനേശ് കാര്‍ത്തിക്കിനെ നോക്കു. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം വേണമെന്ന് കാര്‍ത്തിക്ക് ആവശ്യപ്പെടുകയാണ്. ഡി കെ മാത്രമാണ് ഈ ടീമില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതെന്നും ഫ്‌ലവര്‍ ചൂണ്ടിക്കാട്ടി.

Top