സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ കത്തിന് ഇനി പ്രസക്തിയില്ല; വിഡി സതീശന്‍

ജനാധിപത്യ പാര്‍ട്ടിയില്‍ ഇതെല്ലാം സ്വഭാവികമാണ്. ഒന്നിലധികം ആളുകളുടെ പേര് വരുന്നത് സ്വാഭാവികമാണ്.

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ കത്തിന് ഇനി പ്രസക്തിയില്ല; വിഡി സതീശന്‍
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ കത്തിന് ഇനി പ്രസക്തിയില്ല; വിഡി സതീശന്‍

പാലക്കാട്: കെ മുരളീധരനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണെന്ന് ആവശ്യപ്പെട്ട് ഡിസിസി നല്‍കിയ കത്തില്‍ പ്രതികരണവുമായി വിഡി സതീശന്‍. കത്തിനെക്കുറിച്ച് അറിയില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ കത്തിന് ഇനി പ്രസക്തിയില്ല. ജനാധിപത്യ പാര്‍ട്ടിയില്‍ ഇതെല്ലാം സ്വഭാവികമാണ്. ഒന്നിലധികം ആളുകളുടെ പേര് വരുന്നത് സ്വാഭാവികമാണ്. സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതിന് പല മാനദണ്ഡങ്ങളാണ് പരിഗണിക്കുകയെന്നും സതീശന്‍ പ്രതികരിച്ചു.

Also Read: ‘എല്‍സിയു’ ഷോര്‍ട്ട് ഫിലിം ഇതാ വരുന്നു; ഫസ്റ്റ്‌ലുക്ക് പുറത്ത്

അതെസമയം, കത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് വികെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു. കത്ത് മുമ്പത്തെ കാര്യമാണ്. ജനാധിപത്യ പാര്‍ട്ടിയിലെ അഭിപ്രായം മാത്രമാണത്. ഇപ്പോള്‍ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. പാര്‍ട്ടിയില്‍ പറഞ്ഞ കാര്യം എന്തിന് വിവാദമാക്കുകയാണെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.

Top