കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ തിയറ്ററുകളിലേക്ക്. കേരളത്തിലെ പരിമിത സ്‌ക്രീനുകളിലാണ് ചിത്രം ശനിയാഴ്ച മുതല്‍ പ്രദര്‍ശനത്തിനെത്തുന്നത്. റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷന്‍ ഹൗസ് സ്പിരിറ്റ് മീഡിയയാണ് മലയാളം-ഹിന്ദി ചിത്രം ഇന്ത്യയില്‍ വിതരണം ചെയ്യാനുള്ള അവകാശം നേടിയത്.
പായല്‍ കപാഡി സംവിധാനം ചെയ്ത ചിത്രം ഫ്രാന്‍സിന്റെ ഒസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. ഫീച്ചര്‍ സിനിമാ വിഭാഗത്തിലാണ് ചിത്രം ഇടം നേടിയത്. ഫ്രാന്‍സിലെയും ഇന്ത്യയിലെയും നിര്‍മാണ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് ചിത്രം നിര്‍മിച്ചിരുന്നത്. പായലിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’. മുംബൈയിലെ രണ്ട് നഴ്‌സുമാരുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കനി കുസൃതി, ദിവ്യപ്രഭ എന്നീ മലയാളി നടിമാരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കാന്‍ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. ഛായാ കദം, ഹൃദ്യ ഹാറൂണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പകുതിയിലേറെ സംഭാഷണങ്ങളും മലയാളത്തിലാണ്. മുംബൈയിലും രത്നഗിരിയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.