CMDRF

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ വിതരണത്തിന് എത്തിക്കും

പായൽ കപാഡിയ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ എന്നിവരാണ് അഭിനേതാക്കൾ

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ വിതരണത്തിന് എത്തിക്കും
‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ വിതരണത്തിന് എത്തിക്കും

ഡൽഹി: ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ ചിത്രമാണ്. പായൽ കപാഡിയ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ എന്നിവരാണ് അഭിനേതാക്കൾ. 2024 മെയ് മാസത്തിൽ 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 1994-ന് ശേഷം ഇന്ത്യയിൽ നിന്ന് ഒരു പടം ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നത് ആദ്യമായാണ്. ഒപ്പം ചിത്രം ഗ്രാൻഡ് പ്രിക്സ് പുരസ്കാരവും നേടി. നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പ്രശംസ നേടുന്നുണ്ട്.

Kani Kusruti

ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ചിത്രത്തിൻറെ ഇന്ത്യൻ അവകാശം തെലുങ്ക് താരം റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷൻ ഹൗസ് സ്വന്തമാക്കിയെന്നാണ്. അടുത്തിടെ 35 ചിന്ന കഥ കടു എന്ന തെലുങ്ക് ചിത്രം വിതരണത്തിന് എടുത്ത റാണയുടെ കമ്പനിയായ സ്പിരിറ്റ് മീഡിയ ഇന്ത്യയുടെ കാനിലെ അഭിമാന ചിത്രവും ഇന്ത്യയിൽ വിതരണത്തിന് എത്തിക്കും.

Also read: ആരാധകരെ ആവേശത്തിലാഴ്ത്താൻ അജിത്ത് ചിത്രം വിഡാ മുയര്‍ച്ചി ; ചിത്രീകരണം പൂർത്തിയായെന്ന് റിപ്പോർട്ട്

ഗുഡ് കണ്ടൻറ് ചിത്രങ്ങൾ എന്നും പിന്തുണയ്ക്കുന്ന നിർമ്മാതാവ് എന്ന നിലയിലാണ് ബാഹുബലി താരം റാണ അറിയപ്പെടുന്നത്. C/o കഞ്ചാരപാലം, ബൊമ്മലത, ചാർലി777 തുടങ്ങിയ ചിത്രങ്ങൾ എല്ലാം റാണ പിന്തുണച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ എല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. ഓൾ വി ഇമാജിൻ ആസ് ലൈറ്റും ഇത്തരത്തിൽ വിതരണത്തിന് എടുത്തിരിക്കുകയാണ് റാണ.”ലോകമെങ്ങും ഉള്ള ചലച്ചിത്രോത്സവങ്ങളിൽ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഒരു ചിത്രം ഇന്ത്യൻ ആരാധകർക്ക് മുന്നിൽ എത്തിക്കുന്നതിൻറെ ത്രില്ലിലാണ് ഞങ്ങൾ” ഓൾ വി ഇമാജിൻ ആസ് ലൈറ്റ് വിതരണം ചെയ്യാൻ എടുത്ത തീരുമാനത്തിൽ പ്രതികരിച്ച റാണ പറഞ്ഞു.

Top