കോഴിക്കോട് : കോഴ ആരോപണത്തിൽ ഒഴിഞ്ഞുമാറി എ കെ ശശീന്ദ്രൻ. ആരോപണത്തിൽ മറുപടി പരിശോധിച്ച് പറയാമെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. പാർട്ടിക്ക് രണ്ട് അഭിപ്രായമില്ലെന്നും അന്വേഷണം നടത്തണമോ വേണ്ടയോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാൽ തോമസ് കെ തോമസ് കുറ്റക്കാരൻ എന്നുതന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചർച്ച വേണ്ടെന്നാണ് തീരുമാനം. അതേസമയം, മന്ത്രിസ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് വനംമന്ത്രി എ കെ ശശീന്ദ്രന് എൻസിപി അന്ത്യശാസനം നൽകി. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജിവെയ്ക്കണമെന്നും പി സി ചാക്കോ മുന്നറിയിപ്പ് നൽകി.
എറണാകുളത്ത് ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ നിലപാട് കടുപ്പിച്ചത്. മുഴുവൻ ജില്ലാ ഭാരവാഹികളും പ്രധാനപ്പെട്ട നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് ശശീന്ദ്രന് അന്ത്യശാസനം നൽകിയത്. മന്ത്രിസ്ഥാനം അനുവദിച്ചില്ലെങ്കിലും ശശീന്ദ്രൻ രാജിവയ്ക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് പി സി ചാക്കോ.