തിരുവനന്തപുരം: തോമസ് കെ. തോമസ് എംഎല്‍എക്കെതിരായ കോഴ ആരോപണം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചു. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയാണ് നാലംഗ കമ്മീഷനെ നിയമിച്ചത്. വിഷയത്തില്‍ അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദേശം.
എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ അഡ്വ. പി.എം. സുരേഷ് ബാബു, ലതികാ സുഭാഷ്, അച്ചടക്ക സമിതി ചെയര്‍മാനും ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. ജോബ് കാട്ടൂര്‍, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍ രാജന്‍ എന്നിവരാണ് നാലംഗ സമിതിയിലുള്ളത്. അജിത്ത് പവാർ പക്ഷത്ത് ചേരാൻ തോമസ് കെ. തോമസ് എംഎല്‍എ എന്‍സിപി ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.