2019 ൽ അറ്റ്ലി സംവിധാനത്തിൽ വിജയ് നായകനായി തിയേറ്ററുകളിൽ ഹിറ്റടിച്ച ചിത്രമായിരുന്നു ‘ബിഗിൽ’. 300 കോടിക്കുമേലെ കളക്ഷൻ സ്വന്തമാക്കിയ ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ മോഷ്ടിച്ചതാണെന്ന് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. അറ്റ്ലിക്കും ചിത്രം നിര്‍മ്മിച്ച എജിഎസ് എന്‍റര്‍ടെയ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിനും, എക്‌സിക്യൂട്ടീവ് ഡയറക്ടർ അർച്ചന കൽപാത്തിക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു.
തിരക്കഥാകൃത്ത് അംജത് മീരൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എം സുന്ദറും ആർ ശക്തിവേലും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിനിമ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ തിരക്കഥ തന്‍റെതാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അംജത് മീരൻ ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Also Read:നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്‍ണ വിവാഹിതയായി
അറ്റ്ലിയും എജിഎസും തന്‍റെ തിരക്കഥ മോഷ്ടിച്ചെന്നും, ഇതുവഴി കനത്ത നഷ്ടമാണ് തനിക്കുണ്ടായതെന്നുമാണ് ഹർജിക്കാരൻ ആരോപിക്കുന്നത്. ‘ബ്രസീൽ’ എന്ന തന്റെ തിരക്കഥയാണ് ബിഗിലായി എത്തിയതെന്നും കോടതി നിർണ്ണയിക്കുന്ന നഷ്ടപരിഹാരത്തിന് പുറമെ പത്ത് ലക്ഷം രൂപ നിർമാതാക്കൾ അധികം നൽകണമെന്നും അംജത് മീരൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read:ഹിറ്റ് 3 റിലീസ് തീയതി പ്രഖ്യാപിച്ചു