CMDRF

ടോസില്‍ കൃത്രിമത്വം നടത്തിയെന്ന വാദം; കമ്മിന്‍സിനോട് വിശദീകരിച്ച് ഫാഫ് ഡു പ്ലെസിസ്

ടോസില്‍ കൃത്രിമത്വം നടത്തിയെന്ന വാദം; കമ്മിന്‍സിനോട് വിശദീകരിച്ച് ഫാഫ് ഡു പ്ലെസിസ്
ടോസില്‍ കൃത്രിമത്വം നടത്തിയെന്ന വാദം; കമ്മിന്‍സിനോട് വിശദീകരിച്ച് ഫാഫ് ഡു പ്ലെസിസ്

ബെംഗളൂരു: ഐപിഎല്ലില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുംബൈ ഇന്ത്യന്‍സും മത്സരിച്ചത്. പിന്നാലെ മത്സരത്തിന്റെ ടോസില്‍ കൃത്രിമത്വം നടത്തിയെന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റെന്ന് കൂടുതല്‍ കൃത്യമായ ദൃശ്യങ്ങള്‍ സഹിതം മറ്റൊരു കൂട്ടം ആരാധകർ വാദിച്ചിരുന്നു. എന്നാല്‍ ഇന്നലെ നടന്ന മത്സരത്തിന് മുമ്പായി അന്നത്തെ മത്സരത്തില്‍ ടോസിട്ട രീതി ബെംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസിസ് വിശദീകരിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസി സണ്‍റൈസേഴ്‌സിനെ ബാറ്റിംഗിനയച്ചു. മൂന്നിന് 287 എന്ന റെക്കോര്‍ഡ് ടോട്ടല്‍ ഉയര്‍ത്താന്‍ സണ്‍റൈസേഴ്‌സിന് കഴിഞ്ഞു. ഏഴിന് 272 റണ്‍സായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ മറുപടി.

സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സ് ഈ വാക്കുകള്‍ കേള്‍ക്കുന്നതായും കാണാം. ഈ ദൃശ്യങ്ങള്‍ക്ക് ശബ്ദമില്ലാത്തതിനാല്‍ ഇരുവരും പറയുന്നതെന്തെന്ന് വ്യക്തമല്ല. എങ്കിലും ഇരുവരും സംസാരിക്കുന്നത് ടോസിലെ കൃത്രിമത്വത്തെക്കുറിച്ചാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വാദം.

Top