ചൈനയുടെ പുതിയ വൻമതിൽ നേപ്പാൾ അതിർത്തിയിലൂടെയെന്ന് ആരോപണം; കാര്യമാക്കാതെ സർക്കാർ

ചൈനയിൽനിന്നുള്ള സഹായത്തി​ന്‍റെ പേരിൽ തങ്ങളുടെ മണ്ണിലുള്ള കൈയേറ്റം അംഗീകരിക്കാൻ നേപ്പാൾ നേതാക്കൾ വിസമ്മതിക്കുകയാണെന്നാണ് ആരോപണം.

ചൈനയുടെ പുതിയ വൻമതിൽ നേപ്പാൾ അതിർത്തിയിലൂടെയെന്ന് ആരോപണം; കാര്യമാക്കാതെ സർക്കാർ
ചൈനയുടെ പുതിയ വൻമതിൽ നേപ്പാൾ അതിർത്തിയിലൂടെയെന്ന് ആരോപണം; കാര്യമാക്കാതെ സർക്കാർ

കാഠ്മണ്ഡ്: നേപ്പാൾ അതിർത്തി കയ്യേറിയാണ് ചൈനയുടെ പുതിയ ‘വൻമതിൽ പണിയുന്നതെന്ന ആരോപണം അവ​ഗണിച്ച് അധികൃതർ. ഹിമാലയത്തി​ന്‍റെ ചാലുകളിലൂടെ കടന്നു​പോവുന്ന പുതിയ ചൈനീസ് മതിലിൽ ടിബറ്റിനെ നേപ്പാളിൽ നിന്ന് വേർതിരിക്കുന്ന കോൺക്രീറ്റ് കോട്ടകളും കമ്പിവേലികളും കാണാനാവുന്നു. കൂടുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സായുധരായ ചൈനീസ് കാവൽക്കാർക്കൊപ്പം ചൈനയുടെ സുരക്ഷാ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ടിബറ്റൻ പീഠഭൂമിയുടെ ഉയരമുള്ള ഭാഗത്ത് 600 അടി നീളത്തിൽ ‘ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നീണാൾ വാഴട്ടെ’ എന്ന സന്ദേശം കൊത്തിവച്ചിട്ടുണ്ടെന്നും ഭ്രമണപഥത്തിൽ നിന്നുപോലും വായിക്കാൻ കഴിയുംവിധം കൂറ്റൻ അക്ഷരങ്ങളിലാണ് ഇത് ആലേഖനം ചെയ്തതെന്നും ​പ്രദേശവാസികൾ പറയുന്നു. അതിർത്തിയോട് ചേർന്നുള്ള നേപ്പാളി ​ഗ്രാമ പ്രദേശങ്ങള‍ൽ നാടുകടത്തപ്പെട്ട ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കരുതെന്നും ടിബറ്റൻ നേപ്പാളികൾക്കെതിരെ ചൈനീസ് സുരക്ഷാ സേന സമ്മർദ്ദം ചെലുത്തുന്നതായും അവർ പറയുന്നു.

Also Read: ബാബ സിദ്ദിഖിയുടെ കൊലപാതകം: പിന്നിൽ അധോലോക ബന്ധമെന്ന് പോലീസ്

ചൈനയിൽനിന്നുള്ള സഹായത്തി​ന്‍റെ പേരിൽ തങ്ങളുടെ മണ്ണിലുള്ള കൈയേറ്റം അംഗീകരിക്കാൻ നേപ്പാൾ നേതാക്കൾ വിസമ്മതിക്കുകയാണെന്നാണ് ആരോപണം. പ്രത്യയശാസ്ത്രപരമായും സാമ്പത്തികമായും ചൈനയുമായി ബന്ധമുള്ള മാറിമാറി വന്ന നേപ്പാളി സർക്കാറുകൾ ഹംലയിലെ അതിർത്തി ദുരുപയോഗം വിശദമായി പ്രതിപാദിക്കുന്ന 2021ലെ വസ്തുതാന്വേഷണ റിപ്പോർട്ട് അവഗണിച്ചതായും പരാതി ഉയരുന്നുണ്ട്. ടിബറ്റുമായുള്ള അതിർത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതൽ നേപ്പാളികൾ താമസിക്കുന്ന ഇന്ത്യയുമായുള്ള തെക്കൻ അതിർത്തിയിലാണ് സർക്കാറി​ന്‍റെ കൂടുതൽ ശ്രദ്ധയെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി അർസു റാണ ദ്യൂബ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Top