പറഞ്ഞത് അടിസ്ഥാനരഹിതം ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല; രാജ്മോഹൻ ഉണ്ണിത്താൻ

പറഞ്ഞത് അടിസ്ഥാനരഹിതം ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല; രാജ്മോഹൻ ഉണ്ണിത്താൻ
പറഞ്ഞത് അടിസ്ഥാനരഹിതം ആരോപണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല; രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോ‍ട്: തനിക്കെതിരെ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമെന്നും ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ. ഭീരുവിനെപ്പോലെ ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്തിനാണന്ന് രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു. വാർത്താ സമ്മേളനം നടത്തിയാൽ മറുപടി രേഖാമൂലം നൽകുമെന്നും ഉണ്ണിത്താൻ വിശദമാക്കി.

രാജ്മോഹൻ ഉണ്ണിത്താനെതിരെ കടുത്ത ആരോപണങ്ങളുമായി ഫേസ്ബുക്ക് പോസ്റ്റിട്ട കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ മണിക്കൂറുകൾക്കകം പോസ്റ്റ് പിൻവലിച്ചിരുന്നു. പെരിയ കൊലപാതകക്കേസ് പ്രതി മണികണ്ഠനുമായി രാജ്മോഹൻ ഉണ്ണിത്താൻ സൗഹൃദം പങ്കിട്ടെന്നായിരുന്നു ആരോപണം. തന്നെ പരാജയപ്പെടുത്താൻ ഉണ്ണിത്താൻ ശ്രമിച്ചെന്നും രക്തസാക്ഷി കുടുംബങ്ങളെ പുച്ഛിക്കുന്നുവെന്നും ബാലകൃഷ്ണൻ പെരിയ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസിലെ ഉന്നത നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് പോസ്റ്റ് ഡിലിറ്റ് ചെയ്തത് എന്നാണ് അറിയുന്നത്. പാർട്ടി വിടുന്നുവെന്നും ഇന്ന് വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നുമായിരുന്നു ബാലകൃഷ്ണൻ പെരിയ വിശദികരിച്ചത്. പോസ്റ്റ് പിൻവലിച്ചെങ്കിലും കാസർകോട് കോൺഗ്രസിൽ ഇപ്പോഴും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. അനുനയ ശ്രമങ്ങൾ സംസ്ഥാന നേതൃത്വത്തിൻറെ ഭാഗത്ത് നിന്ന് തുടരുന്നുവെന്നാണ് അറിയുന്നത്.

Top