CMDRF

ആരോപണങ്ങള്‍ ബാലിശവും വസ്തുതാ വിരുദ്ധവും; ‘വഴക്ക്’ വിഷയത്തില്‍ പ്രതികരിച്ച് ഡോ. ബിജു

ആരോപണങ്ങള്‍ ബാലിശവും വസ്തുതാ വിരുദ്ധവും; ‘വഴക്ക്’ വിഷയത്തില്‍ പ്രതികരിച്ച് ഡോ. ബിജു
ആരോപണങ്ങള്‍ ബാലിശവും വസ്തുതാ വിരുദ്ധവും; ‘വഴക്ക്’ വിഷയത്തില്‍ പ്രതികരിച്ച് ഡോ. ബിജു

‘വഴക്ക്’ സിനിമയുടെ തിയറ്റര്‍-ഒടിടി റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ടൊവിനോ തോമസിനെ പിന്തുണച്ച് സംവിധായകന്‍ ഡോ ബിജു. നടനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നടത്തിയ ആരോപണങ്ങള്‍ ബാലിശവും വസ്തുതാ വിരുദ്ധവുമാണെന്നും അത്തരം വ്യാജ ആരോപണങ്ങള്‍ പുതിയ ചെറുപ്പക്കാര്‍ക്ക് അക്കാദമിക് സിനിമകള്‍ ചെയ്യുവാന്‍ താരങ്ങളെ സമീപിക്കുന്നതില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും ഡോ ബിജു പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ ബിജുവിന്റെ പ്രതികരണം.

അദൃശ്യ ജാലകങ്ങള്‍ എന്ന തന്റെ സിനിമയില്‍ ടൊവിനോ പ്രവര്‍ത്തിച്ചതിനെ കുറിച്ചും അക്കാദമിക് വാല്യു ഉള്ള സിനിമകള്‍ക്ക് ടൊവിനോ തോമസ് എന്ന നടന്‍ നല്‍കുന്ന പ്രാധാന്യത്തെ കുറിച്ചും ഡോ ബിജു കുറിച്ചു. ഇത്തരം അനാവശ്യ വിവാദങ്ങള്‍ നടന്മാരെ അക്കാദമിക് സിനിമകള്‍ ചെയ്യുന്നതില്‍ നിന്നും അകറ്റാന്‍ മാത്രമേ ഇടയാക്കൂ, ..അത് മലയാളത്തിലെ ആര്‍ട്ട് ഹൌസ് സിനിമാ ധാരയ്ക്ക് ഗുണകരം ആവില്ലെന്നും സംവിധായകന്‍ കുറിച്ചു.

അതിനിടെ, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് ചിത്രത്തിന്റെ നിര്‍മാണ പങ്കാളി കൂടിയായ നടന്‍ ടൊവിനോ തോമസ് മറുപടിയുമായി രംഗത്തെത്തിയിരുന്നു. വഴക്ക് ഒരു നല്ല സിനിമയാണെന്നും താന്‍ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും ടോവിനോ പറഞ്ഞു. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘വഴക്ക്’ എന്ന സിനിമ തിയറ്ററിലൂടെ പുറത്തിറക്കാന്‍ ടോവിനോ ശ്രമിക്കുന്നില്ലെന്നും സിനിമ തിയറ്ററുകളിലെത്തിയാല്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്ന് ടോവിനോ പറഞ്ഞെന്നുമായിരുന്നു സനലിന്റെ ആരോപണം. പൊതുവെ ‘വഴക്ക്’ എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമില്ല എന്ന് ഇതിനിടെ പല കാരണങ്ങള്‍ കൊണ്ടും തോന്നിയിരുന്നുവെന്നും ആളുകള്‍ വലുതെന്നു കരുതുന്ന മനുഷ്യര്‍ പലരും വാസ്തവത്തില്‍ എത്ര ചെറുതാണെന്ന സത്യം എന്നെ പഠിപ്പിച്ച സംഭവങ്ങളാണിതെന്നും സനല്‍ കുമാര്‍ പറഞ്ഞത്.

Top