ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ഗുരുതര ആരോപണവുമായി നടികൾ രംഗത്ത്. മുകേഷ്, ഇടവേള ബാബു , മണിയൻപിള്ള രാജു, യുവ നടൻ ജയസൂര്യക്കെതിരെയുമാണ് ആരോപണവുമായി നടി രംഗത്ത് വന്നിട്ടുള്ളത്.
Also Read: അമ്മ സംഘടനയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം നാളെ ചേരും
അതേസമയം ഫേസ്ബുക് പോസ്റ്റിലൂടെയാണ് നടി ആരോപണം പങ്കുവെച്ചത്. അതേസമയം ആരോപണം നടത്തിയവർക്കെതിരെ കേസ് കൊടുക്കുമെന്ന്, ഉറച്ചു നിൽക്കുകയാണ് മീനു മുനീർ.
ആ ആറു പേർക്കെതിരെയും കേസ് കൊടുക്കും
2013 ൽ തന്നെ താൻ ഈ കാര്യം വെളിപ്പെടുത്തിയിരുന്നു എന്നും , അന്ന് ഒരു മാസികയിൽ ഇത് അടിച്ചുവന്നിരുന്നു എന്നും മീനു മുനീർ പറഞ്ഞു. എ എം എം എ (‘അമ്മ) യിൽ അംഗത്വത്തിന് വേണ്ടി പോവുമ്പോൾ മുകേഷ്, ഇടവേള ബാബു , മണിയൻപിള്ള രാജു, യുവ നടൻ ജയസൂര്യ, അഡ്വക്കേറ്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾബിജു എന്നിവർ പല ഘട്ടങ്ങളിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. 2013 ലെ ദുരനുഭവമാണ് ഇപ്പോൾ ഫേസ്ബുക് പോസ്റ്റിലൂടെ നടി വ്യക്തമാക്കിയിരിക്കുന്നത്.