കടല്‍ച്ചൊറി കണ്ണില്‍ത്തെറിച്ച് അലര്‍ജി; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു

കടല്‍ച്ചൊറി കണ്ണില്‍ത്തെറിച്ച് അലര്‍ജി; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു
കടല്‍ച്ചൊറി കണ്ണില്‍ത്തെറിച്ച് അലര്‍ജി; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മീന്‍ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി കണ്ണില്‍ തെറിച്ച് അലര്‍ജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ജൂണ്‍ 29 ന് രാവിലെയാണ് കടല്‍ച്ചൊറി കണ്ണില്‍ത്തെറിച്ചത്. മക്കളോടൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം. വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്തുമാറ്റുന്നതിനിടയിലാണ് കണ്ണില്‍ തെറിച്ചത്. അലര്‍ജി ബാധിച്ച് കണ്ണില്‍ നീരു വന്നതോടെ പ്രവീസ് പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ അസുഖം കൂടിയതോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.

Top