മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി

വില വര്‍ധിപ്പിക്കാന്‍ മരുന്ന് നിര്‍മ്മാതാക്കളില്‍ നിന്ന് എന്‍പിപിഎയ്ക്ക് അപേക്ഷകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വില ഉയര്‍ത്താനുള്ള നടപടി

മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി
മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി

ഡല്‍ഹി: അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കി. ആസ്ത്മ, ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉള്‍പ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എട്ട് മരുന്നുകളുടെ വില കൂട്ടാനാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി അനുമതി നല്‍കിയത്.

50 ശതമാനം വരെ പ്രസ്തുത മരുന്നുകളുടെ വില വര്‍ദ്ധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. വില വര്‍ധിപ്പിക്കാന്‍ മരുന്ന് നിര്‍മ്മാതാക്കളില്‍ നിന്ന് എന്‍പിപിഎയ്ക്ക് അപേക്ഷകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വില ഉയര്‍ത്താനുള്ള നടപടി സ്വീകരിച്ചത്. 2019ലും 2021ലും സമാനമായ രീതിയില്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു.

Also Read: 40 ശതമാനം ഭിന്നശേഷിയുള്ളതിന്റെ പേരിൽ മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ല: സുപ്രീം കോടതി

വില വര്‍ദ്ധിക്കുന്ന മരുന്നുകള്‍- ബെന്‍സില്‍ പെന്‍സിലിന്‍ ഐയു ഇന്‍ജക്ഷന്‍, അട്രോപിന്‍ ഇന്‍ജക്ഷന്‍, സ്‌ട്രെപ്‌റ്റോമൈസിന്‍ 750 1000 എംജി, സാല്‍ബുട്ടമോള്‍ ടാബ്‌ലെറ്റ്, പൈലോകാര്‍പൈന്‍, സെഫാഡ്രോക്സില്‍ ടാബ്‌ലറ്റ് 500 എംജി, ഡെസ്ഫെറിയോക്സാമൈന്‍ 500 എംജി, ലിഥിയം ടാബ്‌ലെറ്റ് 300 എംജി എന്നിവയാണ്.

Top