CMDRF

അല്ലു അര്‍ജുനന് പിറന്നാള്‍ സമ്മാനം, പുഷ്പ: ദ റൂള്‍ ടീസര്‍ പുറത്ത് വന്നു

അല്ലു അര്‍ജുനന് പിറന്നാള്‍ സമ്മാനം, പുഷ്പ: ദ റൂള്‍ ടീസര്‍ പുറത്ത് വന്നു
അല്ലു അര്‍ജുനന് പിറന്നാള്‍ സമ്മാനം, പുഷ്പ: ദ റൂള്‍ ടീസര്‍ പുറത്ത് വന്നു

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ: ദ റൂള്‍ ടീസര്‍ പുറത്തുവിട്ടു. അല്ലു അര്‍ജുന്റെ ജന്മജദിനമായ ഇന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ടീസര്‍ പുറത്തുവിട്ടത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ അല്ലുവിന്റെ അര്‍ദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിന്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചിരിക്കുന്നത്. പുഷ്പ: ദ റൂള്‍ ഓഗസ്റ്റ് 15-ന് ആഗോള തലത്തില്‍ റിലീസിനെത്തും.

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന ടീസറില്‍ പക്ഷെ ഫഹദ് ഫാസിലിന്റെ ഒരു സീന്‍ പോലും ഇല്ലാത്തത് ചെറിയ നിരാശ നല്‍കുന്നുണ്ടെങ്കിലും ഇത് അല്ലു അര്‍ജുന്‍ പിറന്നാള്‍ സ്‌പെഷ്യല്‍ ടീസര്‍ എന്ന ആശ്വാസത്തിലാണ് മലയാളി പ്രേക്ഷകര്‍. അങ്ങനെയെങ്കില്‍ ഫഹദില്‍ സംവിധായകന്‍ വെച്ചിരിക്കുന്ന സര്‍പ്രൈസ് എന്താകുമെന്നും സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.

‘എല്ലാവരും എനിക്ക് നല്‍കിയ ജന്മദിനാശംസകള്‍ക്ക് ഒരുപാട് നന്ദി. എന്റെ ഹൃദയം നിറഞ്ഞ നന്ദി സൂചകമായി ഈ ടീസര്‍ എടുത്തുകൊള്ളുക’, എന്നാണ് ടീസര്‍ തമ്പ് പങ്കുവെച്ചുകൊണ്ട് അല്ലു അര്‍ജുന്‍ പോസ്റ്റില്‍ കുറിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ രണ്ട് മില്യണിലധികം ആളുകളാണ് ടീസര്‍ കണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ദേവി ശ്രീ പ്രസാദിന്റെ ബിജിഎം സ്‌കോറിന് പ്രത്യേകം കൈയ്യടിയും പ്രേക്ഷകര്‍ നല്‍കുന്നുണ്ട്. കൂടാതെ കമന്റിലൂടെ താരത്തിന് ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ള ആരാധകര്‍ പിറന്നാള്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്.

Top