CMDRF

റെക്കോർഡുകളിട്ട് മുന്നേറി അല്ലു അർജുന്റെ “പുഷ്പ 2”; റിലീസിന് മുന്നേ 1,085 കോടി

ഡിജിറ്റൽ അവകാശം, സംഗീതം, സാറ്റലൈറ്റ് അവകാശങ്ങൾ എന്നിവ ഉൾപ്പെടുന്ന നോൺ-തിയറ്റർ ബിസിനസ് വഴി ഏകദേശം 425 കോടിയാണ് ലഭിച്ച

റെക്കോർഡുകളിട്ട് മുന്നേറി അല്ലു അർജുന്റെ “പുഷ്പ 2”; റിലീസിന് മുന്നേ 1,085 കോടി
റെക്കോർഡുകളിട്ട് മുന്നേറി അല്ലു അർജുന്റെ “പുഷ്പ 2”; റിലീസിന് മുന്നേ 1,085 കോടി

രാനിരിക്കുന്ന സെക്കറ്റ് പാർട്ടുകളിൽ ഏറ്റവും പ്രതീക്ഷയുള്ള ഒന്നാണ് അല്ലുഅർജുൻ നായകാനായെത്തുന്ന പുഷ്പ 2: ദ റൂൾ. ഡിസംബർ ആദ്യവാരം തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റും ആരാധകർ ഏരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ചിത്രം പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ തിയേറ്റർ അവകാശം മാത്രം 600 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്. ഇതിൻ്റെ വലിയൊരു ഭാഗം ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമാണ്. 220 കോടിയാണ് തെലു​ഗ് സംസ്ഥാനങ്ങളിൽനിന്ന് മാത്രം തിയേറ്റർ അവകാശമായി ലഭിച്ചത്. ഉത്തരേന്ത്യയിൽ നിന്ന് 200 കോടിയും ലഭിച്ചു. തമിഴ്നാട്ടിൽ 50 കോടിക്കും കർണാടകയിൽ 30 കോടിക്കും കേരളത്തിൽ 20 കോടിക്കുമാണ് തിയേറ്റർ റൈറ്റ്സ് വിറ്റുപോയത്.

Also Read: ഇത് മലയാള സിനിമക്ക് അഭിമാന നിമിഷം; ഓസ്‌കര്‍ ലൈബ്രറിയില്‍ ഇടം നേടി ഉള്ളൊഴുക്കിന്റെ തിരക്കഥ

ഡിജിറ്റൽ അവകാശം, സംഗീതം, സാറ്റലൈറ്റ് അവകാശങ്ങൾ എന്നിവ ഉൾപ്പെടുന്ന നോൺ-തിയറ്റർ ബിസിനസ് വഴി ഏകദേശം 425 കോടിയാണ് ലഭിച്ചത്. ചിത്രം സ്വന്തമാക്കാൻ ഒടിടി പ്ലാറ്റ്‌ഫോമുകൾ തമ്മിലും കടുത്ത മത്സരം നടന്നതിനാൽ ഡിജിറ്റൽ അവകാശത്തിലൂടെയും 275 കോടി രൂപയോളമാണ് പുഷ്പ 2 സ്വന്തമാക്കിയത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നേടിയത്. ഇന്ത്യൻ ബോക്‌സ് വലിയ വിജയമായ പുഷ്പ: ദി റൈസ് (2021) വൻ വിജയത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എത്തുന്നത്. സുകുമാറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ നിർമണ ചെലവ് 500 കോടി രൂപയാണ്.

Top