മാഗ്നൈറ്റ് എന്ന കുഞ്ഞൻ എസ്‌യുവി അവതരിപ്പിച്ച് ഏതാണ്ട് നാല് കൊല്ലം പൂർത്തിയാവുന്ന വേളയിൽ പുത്തൻ X-ട്രെയിൽ രാജ്യത്തിന് സമ്മാനിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിസാൻ. ആഭ്യന്തര വിപണയിൽ പുതിയൊരു സ്പോർട് യൂട്ടിലിറ്റി വാഹനം കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. മാഗ്നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും ഇതെന്നാണ് റിപ്പോർട്ട്.
വാഹനത്തിന്റെ വരവിന്റെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024 ഒക്ടോബർ നാലിന് അരങ്ങേറ്റം കുറിക്കും. വരാനിരിക്കുന്ന ഉത്സവ സീസണിൽ കച്ചവടം പൊടിപൊടിക്കാനുള്ള ജാപ്പനീസ് ബ്രാൻഡിന്റെ നീക്കമാണിത്. മുഖംമിനുക്കിയെത്തുന്ന കോംപാക്‌ട് എസ്‌യുവിയിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നതെന്ന് ഇപ്പോൾ സ്ഥിതീകരണമായിട്ടില്ല. മെക്കാനിക്കലായോ എഞ്ചിനിലോ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മാറ്റങ്ങളൊന്നും ഉണ്ടാവില്ല.
ALSO READ: ഇലോൺ മസ്ക് കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി; പിൻവലിച്ച് ബ്രസീൽ
പുതിയ ചില ഫീച്ചറുകൾ ഉൾപ്പെട്ടേക്കും .എക്സ്റ്റീരിയറിൽ പലർക്കും താത്പര്യമില്ലാതിരുന്ന ഡാറ്റസൻ സ്റ്റൈൽ ഗ്രിൽ പൊളിച്ചെഴുതുമോയെന്നാണ് പലർക്കും ഇപ്പോൾ അറിയേണ്ടത്. അതോടൊപ്പം നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഗ്രില്ലും ഹെഡ്‌ലൈറ്റും പുതിയതായിരിക്കും. ഇതിനുപുറമെ വശങ്ങളിൽ പുതിയ അലോയ് വീലുകളും വീൽ കവറുകളും ഉൾപ്പെടുത്തും. പുതുക്കിയ മോഡൽ ലൈനപ്പിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കൾ പുതിയ കളർ ഓപ്ഷനുകളും അവതരിപ്പിച്ചേക്കാം. ഡ്രൈവർക്കുള്ള 7 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയും പരിഷ്ക്കരിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഡാഷ്‌ബോർഡിനായി പുതിയ മെറ്റീരിയലുകളും സീറ്റുകൾക്കായി ഒരു പുതിയ അപ്‌ഹോൾസ്റ്ററിയും നിസാൻ നൽകിയേക്കും.
കമ്പനി മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മെക്കാനിക്കൽ നവീകരണങ്ങളൊന്നും നൽകില്ല. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടർ പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാവും എസ്‌യുവി വിപണിയിലേക്ക് വരുന്നത്. ഇതിൽ ആദ്യത്തേത് 71 bhp പവറിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.