ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം വീട്ടില്‍ തന്നെയുണ്ടെന്നതാണ് യാഥാര്‍ഥ്യം. അടുക്കളയില്‍ കയറി ചുമ്മാ ഒന്ന് നോക്കിയാല്‍ മതി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാം. സണ്‍ ടാന്‍, മുഖക്കുരു, നിറവ്യത്യാസം തുടങ്ങി എല്ലാം മാറ്റാന്‍ സാധിക്കും. എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്ന കറ്റാര്‍വാഴ ചര്‍മ്മകാന്തി സംരക്ഷിക്കുന്നത് ഏറെ പ്രധാനമാണ്. ചര്‍മ്മത്തിനും മാത്രമല്ല മുടിയ്ക്കും കറ്റാര്‍വാഴ കൊണ്ട് പല തരത്തിലുള്ള ഉപയോഗമാണ് ഉള്ളത്. കറ്റാര്‍വാഴ, തേന്‍, നാരങ്ങ നീര് എന്നിവയാണ് ഇതിന് ആവശ്യമായിട്ടുള്ളത്. വെയിലേറ്റ് കരിവാളിച്ച മുഖത്ത് തിളക്കം വീണ്ടെടുക്കാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തിന്റെ നിറം മങ്ങള്‍ മാറ്റി തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഫേസ് പായ്ക്കാണിത്. വളരെ എളുപ്പത്തില്‍ ഇത് ചെയ്യാന്‍ സാധിക്കും.ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കറ്റാര്‍വാഴയിലുണ്ട്. കറ്റാര്‍വാഴയുടെ അകത്തുള്ള വെളുത്ത ജെല്ലാണ് ചര്‍മ്മത്തിലും മുടിയിലുമൊക്കെ തേയ്ക്കാനായി ഉപയോഗിക്കുന്നത്. ചര്‍മ്മത്തിന് ആവശ്യമായ ജലാംശം നല്‍കാന്‍ കറ്റാര്‍വാഴയ്ക്ക് കഴിയും. മുഖക്കുരു, പാടുകള്‍, സണ്‍ ടാന്‍ തുടങ്ങി മിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് കറ്റാര്‍വാഴ. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനും ഏറെ നല്ലതാണ് കറ്റാര്‍വാഴ.
വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ് നാരങ്ങ നീര്. ചര്‍മ്മത്തിന്റെ മിക്ക പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ നാരങ്ങ നീര് സഹായിക്കും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാനും കറുത്ത പാടുകള്‍ മാറ്റാനും നാരങ്ങ നീര് നല്ലതാണ്. നല്ലൊരു ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിക്കാനും നാരങ്ങ നീരിന് സാധിക്കും. പ്രകൃതിദത്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് സമ്പുഷ്ടമാണ് നാരങ്ങ. ഇവ മുഖക്കുരുവിനെതിരേ പോരാടാനും അതിന്റെ ലക്ഷണങ്ങളെ സ്വാഭാവികമായി ഇല്ലാതാക്കാനും ഏറെ സഹായിക്കും. മാത്രമല്ല ചര്‍മ്മത്തിന് പുതുമ നല്‍കി ശുദ്ധീകരിക്കാനും അതുപോലെ നഷ്ടപ്പെട്ട് പോയ തിളക്കം വീണ്ടെടുക്കാനും നാരങ്ങ നീരിന് കഴിയും. ഒരു കാരണവശാലും നാരങ്ങ നീര് നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടരുത്.
നല്ല മധുരമുള്ള തേന്‍ കുടിക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരും കാണില്ല. എന്നാല്‍ ചര്‍മ്മകാന്തിയ്ക്ക് ഇതിലും വലിയൊരു മരുന്നില്ല. ഔഷധ ഗുണങ്ങളാല്‍ സമ്പുഷ്ടമായ തേന്‍ ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. അതുപോലെ ചര്‍മ്മത്തിനും ഏറെ നല്ലതാണ് തേന്‍. ഇതിലെ ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിലെ മിക്ക പ്രകോപനങ്ങളെയും ഇല്ലാതാക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും മികച്ചൊരു പ്രതിവിധിയാണ് തേന്‍. ചര്‍മ്മത്തിന് ആവശ്യമായ ഈര്‍പ്പം പകരാനും അതുപോലെ സുഷിരങ്ങളെ വ്യത്തിയാക്കാനും തേന്‍ സഹായിക്കും. കറുത്ത പാടുകളും ബ്ലാക്ക് ഹെഡ്‌സും മാറ്റാന്‍ തേന്‍ നല്ലതാണ്. മുഖക്കുരുവിന് എതിരെ പോരാടാനും തേന്‍ ഏറെ സഹായിക്കും.ഒരു ചെറിയ ബൗളില്‍ ഒരേ അളവില്‍ തേനും കറ്റാര്‍വാഴ ജെല്ലും എടുക്കുക. ഇനി ഇതിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീരും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പായ്ക്ക് തയാറാക്കുക. മുഖം കഴുകി വ്യത്തിയാക്കിയ ശേഷം ഈ പായ്ക്ക് മുഖത്തിടുക. 15 മുതല്‍ 20 മിനിറ്റ് വച്ച ശേഷം മുഖം കഴുകി വ്യത്തിയാക്കാവുന്നതാണ്. ചര്‍മ്മത്തില്‍ ഉടനടി തന്നെ വ്യത്യാസം കാണാന്‍ സാധിക്കും. ആരോഗ്യമുള്ള തിളക്കം ചര്‍മ്മത്തിന് നല്‍കാന്‍ ഏറെ സഹായിക്കുന്നതാണ് ഈ പായ്ക്ക്.