CMDRF

കറ്റാർ വാഴ മുഖസൗന്ദര്യത്തിന് ഉത്തമം

ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്.കറ്റാർ ജെൽ ചർമത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചർമ കോശങ്ങൾക്ക് ചർമ കോശങ്ങൾക്ക് തിളക്കവും മൃദുത്വവും നൽകും

കറ്റാർ വാഴ മുഖസൗന്ദര്യത്തിന് ഉത്തമം
കറ്റാർ വാഴ മുഖസൗന്ദര്യത്തിന് ഉത്തമം

സൗന്ദര്യത്തിന് സഹായിക്കുന്ന ഏറ്റവും നല്ല വഴികളിലൊന്നാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണ സസ്യങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ് കറ്റാര്‍വാഴ. പണ്ടു കാലത്ത് പൊതുവേ അവഗണിയ്ക്കപ്പെട്ടു കിടന്നിരുന്ന ഇതിന്റെ ഗുണം ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സൗന്ദര്യ, ആരോഗ്യ, മുടി സംരക്ഷണത്തിന് ഒരു പോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് കറ്റാര്‍ വാഴ. സൗന്ദര്യ സംരക്ഷണത്തിന് നേരമില്ലെന്ന് പറയുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിയ്ക്കാന്‍ കഴിയുന്ന നാടന്‍ സസ്യമാണിത്. വേറെ ഒന്നും ചേര്‍ക്കേണ്ട, ഒരു കഷ്ണം കറ്റാര്‍ വാഴ എടുത്ത് ഇതിന്റെ ജെല്‍ ഭാഗം മുഖത്ത് മസാജ് ചെയ്താല്‍ മതിയാകും. ഇത് ദിവസവും ചെയ്താൽ തന്നെ ​ഗുണമുണ്ടാകും.

കരുവാളിപ്പ് മാറാന്‍

രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

കറുത്ത പാടുകളെ തടയാന്‍

കറ്റാർവാഴയുടെ നീരിനൊപ്പം റോസ് വാട്ടർ ചേർത്ത് മുഖത്തിടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകൾ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

കണ്‍തടത്തിലെ കറുപ്പ്

കണ്‍തടത്തിലെ കറുപ്പ് മാറ്റാന്‍ കറ്റാര്‍വാഴ ജെല്ല് കണ്ണിന് ചുറ്റും പുരട്ടുന്നത് നല്ലതാണ്. കറ്റാര്‍വാഴ ജെല്ലിലേയ്ക്ക് വെള്ളരിക്കാ നീര് കൂടി ചേര്‍ത്തും കണ്ണിന് ചുറ്റും പുരട്ടാം.

മുഖകാന്തി കൂട്ടാന്‍

ഒരു സ്പൂൺ വീതം കറ്റാർവാഴ ജെല്ലും തേനും മഞ്ഞളും ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. മുഖകാന്തി കൂട്ടാന്‍ ഈ പാക്ക് സഹായിക്കും.

വൈറ്റമിന്‍ ഇ

ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്.കറ്റാർ ജെൽ ചർമത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചർമ കോശങ്ങൾക്ക് ചർമ കോശങ്ങൾക്ക് തിളക്കവും മൃദുത്വവും നൽകും. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും ചുളിവുകള്‍ വരാതിരിയ്ക്കുവാനും കറ്റാര്‍ വാഴ ദിവസവും പുരട്ടുന്നത് ഏറെ നല്ലതു തന്നെയാണ്. തിളക്കമുള്ള ചര്‍മവും മാര്‍ദവമുള്ള ചര്‍മവുമെല്ലാം മറ്റു ഗുണങ്ങളാണ്.ബീറ്റാ കരോട്ടിനൊപ്പം വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയെല്ലാം ഈ ജെല്ലിൽ നിറഞ്ഞിരിക്കുന്നു. ഇവയെല്ലാം വാർദ്ധക്യത്തെ ചെറുത്തു നിർത്തുന്നതിന് ഏറ്റവും അത്യാവശ്യമാണ്.

Top