തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വള്ളം കളി നടത്താന്‍ തീരുമാനിച്ചാല്‍ ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കും. നെഹ്‌റു ട്രോഫി വള്ളം കളി സംഘടിപ്പിക്കുന്നത് ടൂറിസം വകുപ്പല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂര്‍ഫെസ്റ്റിന് സര്‍ക്കാര്‍ പണം അനുവദിച്ചെന്ന വാര്‍ത്തക്ക് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
എല്ലാവര്‍ഷവും ടൂറിസം വകുപ്പ് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ധനസഹായം നല്‍കാറുണ്ട്. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയല്ല. ചൂരല്‍മല ദുരന്തത്തിന് മുമ്പ് തന്നെ ബേപ്പൂര്‍ ഫെസ്റ്റ് തീരുമാനിച്ചിരുന്നു. ഈ വര്‍ഷം ഒരു ആഘോഷവും വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമില്ലെന്നും സെപ്തംബറിലെ ഓണാഘോഷം മാത്രമേ വേണ്ടെന്ന് വെച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.