CMDRF

പ്ലേ​റ്റ്​​ലെ​റ്റ്സ് ശേ​ഖ​ര​ണ -വി​ത​ര​ണ രംഗത്ത് കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​രുങ്ങി; ആ​ലു​വ ബ്ല​ഡ് ബാ​ങ്ക്

ഒരാളില്‍നിന്ന് ഒരേസമയം ആറുമുതല്‍ എട്ടു യൂണിറ്റ് വരെ പ്ലേറ്റ്‌ലെറ്റ് ശേഖരിക്കാന്‍ സാധിക്കും

പ്ലേ​റ്റ്​​ലെ​റ്റ്സ് ശേ​ഖ​ര​ണ -വി​ത​ര​ണ രംഗത്ത് കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​രുങ്ങി; ആ​ലു​വ ബ്ല​ഡ് ബാ​ങ്ക്
പ്ലേ​റ്റ്​​ലെ​റ്റ്സ് ശേ​ഖ​ര​ണ -വി​ത​ര​ണ രംഗത്ത് കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​രുങ്ങി; ആ​ലു​വ ബ്ല​ഡ് ബാ​ങ്ക്

ആലുവ: പ്ലേറ്റ്‌ലെറ്റ്‌സ് ശേഖരണ – വിതരണ രംഗത്തും കുതിച്ചുചാട്ടത്തിനൊരുങ്ങി പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനത്തിനുതന്നെ മാതൃകയായ ആലുവ ബ്ലഡ് ബാങ്ക് . റീജനല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്റര്‍ എന്ന ആലുവ ബ്ലഡ് ബാങ്കില്‍ ഒരാളില്‍നിന്ന് ഒരേസമയം കൂടുതല്‍ പ്ലേറ്റ്‌ലെറ്റ് ശേഖരിക്കുന്ന പ്ലേറ്റ്‌ലെറ്റ്‌സ് ഫെറേസിസ് സൗകര്യവും ഒരുങ്ങി. സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ് ആരോഗ്യവകുപ്പിനു കീഴില്‍ ഈ സൗകര്യമുള്ളത്. നിലവില്‍ ഒരാളില്‍നിന്ന് ഒരേസമയം ഒരു യൂണിറ്റ് പ്ലേറ്റ്‌ലെറ്റ് മാത്രമാണ് ശേഖരിക്കാന്‍ കഴിയുക. അത് നല്‍കുന്നയാള്‍ക്ക് പിന്നീട് മൂന്നുമാസം കഴിഞ്ഞശേഷമേ വീണ്ടും നല്‍കാന്‍ കഴിയൂ. അതിനാല്‍ എട്ട് യൂണിറ്റ് പ്ലേറ്റ്‌ലെറ്റ്‌സ് ഒരു രോഗിക്ക് ആവശ്യം വന്നാല്‍ എട്ട് ദാതാക്കളെ കണ്ടെത്തേണ്ടതുണ്ട്.

പ്ലേറ്റ്‌ലെറ്റ്‌സ് ഫെറേസിസ് സൗകര്യമുണ്ടെങ്കില്‍ ഈ പ്രയാസങ്ങളില്ല. ഒരാളില്‍നിന്ന് ഒരേസമയം ആറുമുതല്‍ എട്ടു യൂണിറ്റ് വരെ പ്ലേറ്റ്‌ലെറ്റ് ശേഖരിക്കാന്‍ ഈ യന്ത്രത്തിലൂടെ സാധിക്കും. ദാതാവിന് ഒരാഴ്ച കഴിഞ്ഞാല്‍ വീണ്ടും പ്ലേറ്റ്‌ലെറ്റ് നല്‍കുകയും ചെയ്യാം. ദാതാവിന്റെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഈ യന്ത്രത്തിലൂടെ ദാതാവിന്റെ രക്തം മുഴുവന്‍ കടത്തിവിട്ട് തിരികെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കും. ഇതിനിടയില്‍ യന്ത്രത്തിലെ പ്രത്യേക അരിപ്പയിലൂടെ ആവശ്യത്തിനുള്ള പ്ലേറ്റ്‌ലെറ്റ് മാത്രം വേര്‍തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. രണ്ട് മണിക്കൂറോളമാണ് ഇതിന്
വേണ്ടിവരുക. ഇത്തരത്തില്‍ ഒരാളില്‍നിന്ന് പ്ലേറ്റ്‌ലെറ്റ് ശേഖരിക്കുന്നതിനുള്ള കിറ്റിന് 8500 രൂപയോളം ചെലവ് വരും.

Also read: ഓണം വന്നേ! വര്‍ണാഭക്കാഴ്ചകളുമായി അത്തച്ചമയ ഘോഷയാത്ര, ആഘോഷ നിറവിൽ തൃപ്പൂണിത്തുറ, നാടെങ്ങും ആവേശം

ബ്ലഡ് ബാങ്ക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ജാപ്പനീസ് ഇന്ത്യന്‍ കമ്പനിയായ ടെര്‍മോ പെന്‍പോള്‍ കമ്പനിയാണ് അവരുടെ സി.എസ്.ആര്‍ ഫണ്ടുപയോഗിച്ച് ആലുവ ബ്ലഡ് ബാങ്കിന് ഈ യന്ത്രം നല്‍കിയത്. 20 ലക്ഷത്തോളം രൂപയാണ് ഇതിന്റെ വില. ഈ മാസം പത്തിനാണ് ആലുവ ബ്ലഡ് ബാങ്കില്‍ പ്ലേറ്റ് ഫെറേസിസ് സൗകര്യമുപയോഗിച്ച് ആദ്യമായി പ്ലേറ്റ്‌ലെറ്റ് എടുക്കുന്നത്. 25 വര്‍ഷമായി ഇവിടെ സേവനം ചെയ്യുന്ന ടെക്നീഷന്‍ ബീനയാണ് ആദ്യമായി പ്ലേറ്റ്‌ലെറ്റ് നല്‍കുന്നതെന്ന് ബ്ലഡ് ബാങ്ക് ഇന്‍-ചാര്‍ജ് ഡോ.എന്‍.വിജയകുമാര്‍ പറഞ്ഞു.

Top