കാണാന്‍ കുഞ്ഞനാണെങ്കിലും ഇതിന് ഗുണങ്ങള്‍ നിരവധിയാണ്

നാരുകള്‍, അന്നജം, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഗ്രീന്‍ പീസ്. സസ്യാഹാരികള്‍ക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീന്‍ പീസ്

കാണാന്‍ കുഞ്ഞനാണെങ്കിലും ഇതിന് ഗുണങ്ങള്‍ നിരവധിയാണ്
കാണാന്‍ കുഞ്ഞനാണെങ്കിലും ഇതിന് ഗുണങ്ങള്‍ നിരവധിയാണ്

ച്ച കളറില്‍ കാണാന്‍ കുഞ്ഞതും ഭംഗിയുള്ളതുമായ ഗ്രീന്‍ പീസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. നാരുകള്‍, അന്നജം, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഗ്രീന്‍ പീസ്. സസ്യാഹാരികള്‍ക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീന്‍ പീസ്. ഗ്രീന്‍ പീസ് പതിവായി കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യും. ഗ്രീന്‍ പീസില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.

100 ഗ്രാം ഗ്രീന്‍ പീസില്‍ 81 കലോറിയാണുള്ളത്. ഗ്രീന്‍ പീസ് താരതമ്യേന കുറഞ്ഞ കലോറിയും പ്രോട്ടീനും നാരുകളും കൂടുതലുള്ളതുമായതിനാല്‍ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

Also Read: ഫാറ്റി ലിവർ മാറ്റിയാലോ ; കുടിക്കൂ ഈ പാനീയങ്ങൾ

ഗ്രീന്‍ പീസില്‍ പോളിഫെനോളുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, ഫ്‌ലേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയും ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു. അതേസമയം ഫ്‌ലേവനോയിഡുകളും കരോട്ടിനോയിഡുകളും പോലുള്ള ആന്റിഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.

100 ഗ്രാം ഗ്രീന്‍ പീസില്‍ 2480 മൈക്രോഗ്രാം ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയുണ്ട്. ഇവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷനും തിമിരവും കുറയ്ക്കുന്നു.

Also Read: വിറ്റാമിൻ എ അടങ്ങിയ ആറ് ഭക്ഷണങ്ങൾ ഇവയാണ്

ഗ്രീന്‍ പീസ് പ്രോട്ടീനാല്‍ സമ്പന്നമാണ്. കൂടാതെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുമെന്ന് 2023-ല്‍ ഒബിസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Top