അല്‍ഷിമേഴ്‌സ്; തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ചെയ്യേണ്ട കാര്യങ്ങള്‍

അല്‍ഷിമേഴ്‌സ്; തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ചെയ്യേണ്ട കാര്യങ്ങള്‍
അല്‍ഷിമേഴ്‌സ്; തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ചെയ്യേണ്ട കാര്യങ്ങള്‍

മ്മുടെ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. പല കാരണങ്ങള്‍ കൊണ്ടും തലച്ചോറിന്റെ ആരോഗ്യം മോശമാകാം. ഓര്‍മകള്‍ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥ ആണ് അല്‍ഷിമേഴ്‌സ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും വേണ്ടി നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

രണ്ട്…

ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി വ്യായാമം, നടത്തം, ജോഗിങ്, ഡാന്‍സ് തുടങ്ങിയവ തെരഞ്ഞെടുക്കാം.

മൂന്ന്…

തലച്ചോറിന്റെ ആരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണക്രമവും പ്രധാനമാണ്. ഇതിനായി ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

നാല്…

ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക. അതുപോലെ തന്നെ, പഞ്ചസാരയുടെ ഉപയോഗവും പരിമിതപ്പെടുത്തുക.

അഞ്ച്…

പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്.

ആറ്…

സ്‌ട്രെസ് കുറയ്ക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഏഴ്…

നന്നായി ഉറങ്ങുക. കാരണം ഉറക്കക്കുറവും തലച്ചോറിനെ ബാധിക്കാം. അതിനാല്‍ രാത്രി ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക.

എട്ട്…

നല്ല കാര്യങ്ങള്‍ ചിന്തിക്കുക, നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക. കുടുംബത്തിലുള്ളവരുമായി ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കേണ്ടതും പ്രധാനമാണ്.

Top