ഓണം ദിനത്തില്‍ മകനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി അമല പോള്‍

ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഫോട്ടോഷൂട്ടിലാണ് അമല മകന്റെ മുഖം വെളിപ്പെടുത്തിയത്

ഓണം ദിനത്തില്‍ മകനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി അമല പോള്‍
ഓണം ദിനത്തില്‍ മകനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി അമല പോള്‍

കൊച്ചി: ഓണദിനത്തില്‍ കുഞ്ഞിന്റെ മുഖം ആദ്യമായി ലോകത്തിന് കാണിച്ച് നടി അമലപോള്‍. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഫോട്ടോഷൂട്ടിലാണ് അമല മകന്റെ മുഖം വെളിപ്പെടുത്തിയത്. ബോട്ടില്‍ ഭര്‍ത്താവ് ജഗദിനും മകനുമൊപ്പമിരിക്കുന്ന ഓണം സ്‌പെഷ്യല്‍ ചിത്രമാണ് ഇന്‍സ്‌റാഗ്രാമിലൂടെ താരം പങ്കുവച്ചത്. ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ജൂണിലാണ് അമലയ്ക്ക് ആണ്‍ കുഞ്ഞ് പിറന്നത്. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് അമല തന്നെയാണ് ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചതും. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരോട് പങ്കുവച്ചിരുന്നു.

ഗുജറാത്തിലെ സൂറത്തിലായിരുന്ന അമലപോളിന്റെ ബേബി ഷവര്‍ നടന്നത്. ഗുജറാത്തിയായ ജഗതിന്റെ ആചാര പ്രകാരമായിരുന്നു ഈ ആഘോഷങ്ങള്‍ നടന്നത്. 2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്റെ വിവാഹം. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്.

Amala paul
Top