അടുത്തിടെ പ്രദർശനത്തിന് എത്തിയ ചിത്രം ദ ഗോട്ടിൽ അതിഥി വേഷത്തിലായിരുന്നു ശിവകാർത്തികേയൻ. വിജയ് ശിവകാർത്തികേയന് തുപ്പാക്കി കൈമാറുന്ന രംഗം ഉണ്ട്. വിജയ് നേരത്തെ നായകനായ ഹിറ്റ് ചിത്രത്തിന്റെ പേരുമാണ് തുപ്പാക്കി. താര പദവി വിജയ് യുവ താരം ശിവകാർത്തികേയന് കൈമാറുന്നുവെന്ന് വ്യാഖ്യാനവും ഉണ്ടായി. അതിനാൽ ശിവകാർത്തികേയൻ നായകനാകുന്ന അമരൻ സിനിമ പ്രതീക്ഷയോടെയാണ് ആരാധകർ നിലവിൽ കാത്തിരിക്കുന്നത്.
വിജയ് രാഷ്‍ട്രീയത്തിൽ സജീവമാകുന്നതിനാൽ അടുത്ത സിനിമയോടെ ഇടവേളയെടുക്കുകയാണ്. തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാർത്തികേയൻ എന്ന പ്രത്യേകയും ഉണ്ട്. അതിനാൽ തമിഴ് വിജയ്‍ക്ക് ശേഷമുള്ള താരം ശിവകാർത്തികേയനാകുമെന്ന് സംസാരമുണ്ട്. അതിനാൽ ശിവകാർത്തികേയൻ നായകനാകുന്ന അമരൻ സിനിമയുടെ അപ്‍ഡേറ്റും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
Also Read:ശങ്കര്‍ സംവീധാനത്തിൽ സൂര്യയും വിക്രമും ഒന്നിക്കുന്നു
അമരനിലെ ഒരു ഗാനം പുറത്തുവിടുകയാണെന്നാണ് സിനിമയുടെ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നാണ് അമരനിലെ ഗാനം പുറത്തുവിടുക. ജി വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിക്കുന്നത്. സംവിധാനം രാജ്‍കുമാർ പെരിയസ്വാമി നിർവഹിക്കുന്ന ചിത്രത്തിൽ ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.
സായ് പല്ലവിയാണ് ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രം ഒക്ടോബർ 31നാണ് റിലീസ് ചെയ്യുക. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിർമാണം കമൽഹാസന്റെ രാജ് കമലിന്റെ ബാനറിൽ ആണ്. അടുത്തതായി ശിവകാർത്തികേയന്റേതായി എത്തുന്ന ചിത്രം കളക്ഷനിലും കുതിപ്പുണ്ടാക്കിയാൽ തമിഴകത്തെ പുതിയ ഒന്നാമനേയാക്കും. ഇനിയും ശിവകാർത്തികേയൻ നായകനായി നിരവധി സിനിമകൾ ഒരുങ്ങുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റർ നടരാജന്റെ ജീവചരിത്ര സിനിമയിൽ ശിവകാർത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ 2020 ഡിസംബറിൽ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരം ആയിരുന്നു.