പനനൊങ്ക് എന്ന സൂപ്പർ ഫുഡിനെക്കുറിച്ചറിയാം…

ഐസ് ആപ്പിൾ എന്നറിയപ്പെടുന്ന പനനൊങ്ക് കഴിക്കുന്നത് വഴി പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സാധിക്കും

പനനൊങ്ക് എന്ന സൂപ്പർ ഫുഡിനെക്കുറിച്ചറിയാം…
പനനൊങ്ക് എന്ന സൂപ്പർ ഫുഡിനെക്കുറിച്ചറിയാം…

രിമ്പനയുടെ കായയായ പനനൊങ്കുകൾക്ക് ഔഷധ ഗുണങ്ങൾ ഏറെയാണ്. ചതുരാകൃതിയിലുള്ള ഐസ് പോലെയുള്ള ഐസ് ആപ്പിൾ ഹിന്ദിയിൽ തഡ്ഗോള എന്നും തമിഴിൽ നുങ്കു എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഇവയുടെ പുറംതോട് ഇളം കരിക്കിനോട് സാമ്യമുള്ളതാണ്. എന്നാൽ ഇതിനെ ഒരു സൂപ്പർഫ്രൂട്ട് ആക്കുന്നത് വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ പഞ്ചസാരയുമാണ്.

ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ജീവകം സി ധാരാളം ഉള്ളതിനാൽ ഇത് കഴിക്കുക വഴി രോഗപ്രതിരോധശേഷി കൂടുകയും ജീവകം എ ഉള്ളതുകൊണ്ട് നേത്ര ആരോഗ്യവും മികവുറ്റതാക്കുന്നു. ഇതുകൂടാതെ കാൽസ്യം മഗ്നീഷ്യം പൊട്ടാസ്യം തുടങ്ങി അനവധി ഘടകങ്ങൾ പനനൊങ്കിൽ അടങ്ങിയിരിക്കുന്നു. കാൽസ്യം കൂടുതലുള്ളതിനാൽ എല്ലുകളേയും പല്ലുകളുളേയും ബലപ്പെടുത്തുന്നു.

Also Read: സ്ട്രോക്ക് കുറയ്ക്കാൻ കഴിക്കാം ഈ ചുവന്ന പഴങ്ങള്‍

ഐസ് ആപ്പിൾ എന്നറിയപ്പെടുന്ന പനനൊങ്ക് കഴിക്കുന്നത് വഴി പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സാധിക്കും. ഇത്രയും പോഷകങ്ങൾ ഉള്ളതുകൊണ്ടും ചൂട് കാലത്ത് ശരീരത്തെ തണുപ്പിച്ച് ശരീര ഊഷ്മാവ് കൃത്യമായി നിലനിർത്താൻ കഴിയുന്നത് കൊണ്ടും പനം നൊങ്കിന് ആവശ്യക്കാരേറെയാണ്.

ഒരു കായിൽ 3 മാംസ ഭാഗങ്ങൾ ഉണ്ടാവും. പനം നൊങ്ക് മൊത്തമായി വിൽക്കാതെ അതിന്റെ മാംസ ഭാഗം മാത്രം വെള്ളം നഷ്ടപ്പെടാതെ വെട്ടി ആവശ്യക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്. നേരിട്ട് കഴിക്കുന്നതിനു പുറമേ, ഐസ് ആപ്പിള്‍ ഉപയോഗിച്ച് ജാം, ജെല്ലി, സിറപ്പ്, പാനീയങ്ങൾ എന്നിവയും ഉണ്ടാക്കാവുന്നതാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് പനംനൊങ്കുകൾ കൂടുതലായി കണ്ടുവരുന്നത്.

വേനലില്‍ ചര്‍മത്തിനുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നു കൂടിയാണിത്. ചൊറിച്ചിലോ തിണര്‍പ്പോ ഉണ്ടാകുന്നിടത്ത് ഐസ് ആപ്പിള്‍ വച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. ചര്‍മത്തിന് ഒരു തണുത്ത ഗുണം നല്‍കുന്ന ഒന്ന് കൂടിയാണിത്.

Top