ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും. വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ‘സംഗീത്’ ആഘോഷം അംബാനി കുടുംബത്തിന്റെ തകര്‍പ്പന്‍ നൃത്തചുവടുകളോടെ അവിസ്മരണീയമായി. മുംബൈ ബികെസിയില്‍ ജൂലൈ 5ന് വൈകിട്ടായിരുന്നു അനന്ത്-രാധിക വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത് ആഘോഷം നടന്നത്. ബോളിവുഡിലെ പ്രമുഖതാരനിര സംഗീത് ആഘോഷങ്ങളുടെ ഭാഗമായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് വേദിയില്‍ മാസ്മരികമായ ചുവടുവയ്‌പ്പോടെ എത്തിയ അംബാനി കുടുംബം തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം.
മുകേഷ് അംബാനി, നിത അംബാനി, ഇഷ അംബാനി, ആനന്ദ് പിരമല്‍, ശ്ലോക മേഹ്ത, ആകാശ് അംബാനി എന്നിവരാണ് വേദിയില്‍ നൃത്തച്ചുവടുകളുമായി എത്തിയത്. തുടര്‍ന്ന് വധുവരന്മാരായ രാധികയും അനന്തും ന്യത്തത്തില്‍ പങ്കുചേര്‍ന്നു.ഷാരുഖ് ഖാന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ ‘ഓം ശാന്തി ഓം’മിലെ ‘ദീവാങ്കി ദീവാങ്കി’ എന്ന ഗാനത്തിനായിരുന്നു അംബാനി കുടുംബത്തിന്റെ ചുവടുവെപ്പ്. അംബാനി കുടുംബത്തിന്റെ ഐക്യവും സ്‌നേഹവും ലോകത്തെ അറിയിക്കുന്ന രീതിയിലുള്ള നൃത്തത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണു ലഭിച്ചത്. ജൂലൈ 12നാണ് അനന്ത്-രാധിക വിവാഹം.