മുംബൈ: ആംബുലന്‍സിന് തീപിടിച്ചതിനെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ഗര്‍ഭിണിയുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്. എന്‍ജിനില്‍ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി വ്യാപിക്കുകയുമായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണിയായ സ്ത്രീയും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മഹരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലാണ് സംഭവം.
ഗര്‍ഭിണിയെയും കുടുംബത്തെയും എരണ്ടോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ജല്‍ഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ദാദാ വാദി മേഖലയിലെ ദേശീയ പാതയിലുള്ള മേല്‍പ്പാലത്തിലാണ് സംഭവമുണ്ടായത്.
Also Read: ഹലാല്‍ ഭക്ഷണം മുസ്ലീം യാത്രക്കാര്‍ക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയര്‍ ഇന്ത്യ
എന്‍ജിനില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ വാഹനം നിര്‍ത്തിയ ഡ്രൈവര്‍ ആംബുലന്‍സിലുണ്ടായിരുന്ന ഗര്‍ഭിണിയെയും കുടുംബത്തെയും പുറത്തിറക്കിയ ശേഷം സുരക്ഷിതമായ ദൂരത്തേയ്ക്ക് മാറ്റി നിര്‍ത്തി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ശക്തമായ സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ചില വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.