ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവം; 4 പേർ പിടിയിൽ

പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവം; 4 പേർ പിടിയിൽ
ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവം; 4 പേർ പിടിയിൽ

തിരുവനന്തപുരം: വർക്കല താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ നാലുപേർ പിടിയിൽ. പെരുംകുളം കീഴാറ്റിങ്ങൽ സ്വദേശി സബീൽ, കായിക്കര നിതിൻ, മണനാക്ക് സ്വദേശി ഷിനാസ്, മേലാറ്റിങ്ങൽ സ്വദേശി അമൽ അശോകൻ എന്നിവരെയാണ് വർക്കല പൊലീസ് പിടികൂടിയത്. ആംബുലൻസ് ഡ്രൈവർ ചെറുകുന്നം സ്വദേശി അജ്മലിനാണ് കുത്തേറ്റത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരായ ഉമേഷ്‌, സജീർ എന്നിവർക്കും പരിക്കേറ്റു.

കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തിയ നാലംഗ സംഘം ഹോസ്‍പിറ്റൽ കാഷ്വാലിറ്റിയുടെ മുന്നിൽ മൊബൈൽ നോക്കി ഇരിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവർമാരോട് ഇറങ്ങിപോകാൻ ആവശ്യപ്പെടുകയും പിന്നീട് അത് തർക്കത്തിലേക്ക് എത്തുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Top