റൈസെന്‍ 9 9950X- ലോകത്തെ ശക്തിയേറിയ ഡെസ്‌ക്ടോപ്പ് പ്രൊസസറുമായി എ.എം.ഡി.

റൈസെന്‍ 9 9950X- ലോകത്തെ ശക്തിയേറിയ ഡെസ്‌ക്ടോപ്പ് പ്രൊസസറുമായി എ.എം.ഡി.
റൈസെന്‍ 9 9950X- ലോകത്തെ ശക്തിയേറിയ ഡെസ്‌ക്ടോപ്പ് പ്രൊസസറുമായി എ.എം.ഡി.

ചിപ്പ് നിര്‍മാതാക്കളായ എ.എം.ഡിയുടെ (അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ്) വരുംതലമുറ സെന്‍ 5 സി.പി.യു. ആര്‍കിടെക്ചറും എക്‌സ്ഡിഎന്‍എ 2 ജിപിയു എന്‍പിയു ആര്‍കിടെക്ചറും പുറത്തിറക്കി. തായ്‌പേയില്‍ നടന്ന കംപ്യൂട്ടെക്‌സ് 2024 എന്ന ടെക്ക് കോണ്‍ഫറന്‍സില്‍ വെച്ചാണ് പുതിയ പ്രൊസസറുകള്‍ അവതരിപ്പിച്ചത്. ഗെയിമിങ് പി.സികള്‍ക്ക് വേണ്ടിയുള്ള പുതിയ എ.എം.ഡി. റൈസന്‍ 9000 സീരീസ് പ്രൊസസറുകളിലും കമ്പനിയുടെ മൂന്നാം തലമുറ റൈസന്‍ എ.ഐ. പ്രൊസസറുകളും ഈ സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയാണ് നിര്‍മിക്കുക.റൈസെന്‍ 9000 സീരീസ് ജൂലായിലാണ് എ.എം.ഡിയുടെ സെന്‍5 ഡെസ്‌ക്ടോപ്പ് പ്രൊസസറുകള്‍ പുറത്തിറക്കുക. ലോകത്തെ ഏറ്റവും ശക്തിയേറിയ ഡെസ്‌ക്ടോപ്പ് കണ്‍സ്യൂമര്‍ പ്രൊസസര്‍ എന്ന അവകാശവാദത്തോടെ എത്തുന്ന റൈസെന്‍ 9 9950X ഇക്കൂട്ടത്തിലുണ്ടാവും. കൂടാതെ റൈസെന്‍ 9 9900എക്‌സ്, റൈസെന്‍ 9700എക്‌സ്, റൈസെന്‍ 5 9600എക്‌സ് എന്നിവയും പുതിയ റൈസെന്‍ 9000 സീരീസിലുണ്ടാവും.

ഒരു 16 കോര്‍, 32 ത്രെഡ് സി.പി.യു. ആണ് ഇതിലെ ഏറ്റവും ശക്തിയേറിയ റൈസെന്‍ 9 9950എക്സ് പ്രൊസസര്‍. ഈ ചിപ്പ്‌സെറ്റിന്റെ പ്രവര്‍ത്തനക്ഷമതയുമായി ബന്ധപ്പെട്ട് വന്‍ വാഗ്ദാനങ്ങളാണ് കമ്പനി നല്‍കുന്നത്. 5.7 ഗിഗാഹെര്‍ട്സ് ക്ലോക്ക് സ്പീഡുള്ള റൈസെന്‍ 9 9950എക്‌സിന് ഇന്റല്‍ കോര്‍ ഐ9-14900കെ പ്രൊസസറിനേക്കാള്‍ ഉയര്‍ന്ന ഗ്രാഫിക്‌സ് ബാന്റ്‌റ് വിഡ്ത് ഉണ്ട്. ബ്ലെന്റര്‍ പോലുള്ള ബെഞ്ച്മാര്‍ക്ക് അനുസരിച്ച് ഇതിന്റെ എഐ ആക്സിലറേഷന്‍ കഴിവ് 56 ശതമാനം കൂടുതലാണ്. ഗെയിമിങിനിടെ 23 ശതമാനം കൂടുതല്‍ ഫ്രെയിംറേറ്റും ലഭിക്കും. റൈസെന്‍ 5000 സീരീസില്‍ വരുന്ന റൈസെന്‍ 9 5900എക്സ്ടി, റൈസെന്‍ 7 5800എക്‌സ്ടി എന്നീ പ്രൊസസറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.എ.എം.ഡി. റൈസെന്‍ എ.ഐ. 300 സീരീസ്.

പേഴ്‌സണല്‍ കംപ്യൂട്ടറുകളിലെ (പി.സി.) എ.ഐ. ഫീച്ചറുകളുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ പ്രൊസസറുകളാണ് എ.എം.ഡി. റൈസെന്‍ എ.ഐ. 300 സീരീസ്. പുതിയ എക്‌സിഡിഎന്‍എ 2 ന്യൂറല്‍ പ്രൊസസിങ് യൂണിറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 50 ട്രില്യണ്‍ ഓഫ് ഓപ്പറേഷന്‍സ് പെര്‍ സെക്കന്റ് (ടോപ്സ്) ശേഷിയുണ്ട് ഇതിന്. റൈസെന്‍ എഐ 9 എച്ച്എക്സ് 370 എന്ന ഫ്‌ളാഗ്ഷിപ്പ് മോഡലില്‍ 12 സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റ് ആര്‍ഡിഎന്‍എ 3.5 ആര്‍കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള പുതിയ ഗ്രാഫിക് പ്രൊസസിങ് യുണിറ്റ് എന്നിവയുണ്ട്. റൈസെന്‍ എഐ 9 365 ന്റെ എ.ഐ. മികവ് ഫ്‌ളാഗ്ഷിപ്പ് മോഡലിന് സമാനമാണെങ്കിലും 10 കോര്‍ സി.പി.യു. ആണിതില്‍. കുറഞ്ഞത് 40 ടോപ്‌സ് എ.ഐ. പ്രവര്‍ത്തനശേഷി ഇത് വാഗ്ദാനം ചെയ്യുന്നു.ഇന്റലിന്റെ വരാനിരിക്കുന്ന ലൂണാര്‍ ലേക്ക് എ.ഐ. പ്രൊസസറുകളേക്കാളും ആപ്പിളിന്റെ എം4 പ്രൊസസറുകളേക്കാളും പുതിയ റൈസെന്‍ എ.ഐ. പ്രൊസസറുകള്‍ പ്രവര്‍ത്തന മികവില്‍ മുന്നിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. ജൂലായ് മുതല്‍ ഈ പ്രൊസസറുകള്‍ വിപണിയിലെത്തും.

Top