കടലിനടിയില്‍ പടയൊരുക്കവുമായി അമേരിക്കയും ബ്രിട്ടണും

നോര്‍ഡ് സ്ട്രീം പൈപ്പ്‌ലൈനിലെ ബോംബാക്രമണത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് കടലിനടിയില്‍ പുതിയ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ അമേരിക്കയും ബ്രിട്ടണും പദ്ധതിയിട്ടിരിക്കുന്നത്

കടലിനടിയില്‍ പടയൊരുക്കവുമായി അമേരിക്കയും ബ്രിട്ടണും
കടലിനടിയില്‍ പടയൊരുക്കവുമായി അമേരിക്കയും ബ്രിട്ടണും

രയിലുള്ള രണ്ട് വന്‍ യുദ്ധങ്ങള്‍ക്കാണ് ഈ 21-ാം നൂറ്റാണ്ടില്‍ ലോകം സാക്ഷിയായത്. ഇസ്രയേല്‍-ഇറാന്‍, റഷ്യ-യുക്രെയ്ന്‍ എന്നീ രാജ്യങ്ങളിലെ യുദ്ധങ്ങളും സംഘര്‍ഷങ്ങളും ആ പ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞു എന്നു വേണം പറയാന്‍. ഇപ്പോള്‍ ഇതെല്ലാം കഴിഞ്ഞ് കടലിനടിയില്‍ പുതിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരിക്കുകയാണ് അമേരിക്കയും ബ്രിട്ടണും. റഷ്യയാണ് ഏവരെയും ആശങ്കപ്പെടുത്തുന്ന ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

നോര്‍ഡ് സ്ട്രീം പൈപ്പ്ലൈനിലെ ബോംബാക്രമണത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് കടലിനടിയില്‍ പുതിയ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ അമേരിക്കയും ബ്രിട്ടണും പദ്ധതിയിട്ടിരിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സഹായി നിക്കോളായ് പത്രുഷേവ് പറഞ്ഞു. ഈ വര്‍ഷം തന്റെ പുതിയ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു ദശാബ്ദത്തിലേറെയായി റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സിലിനെ നയിച്ച പത്രുഷേവ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കൊമ്മേഴ്സന്റ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Nord Stream Pipe Line explosion

Also Read: ട്രോളി വിവാദം ഉണ്ടാക്കിയവർക്ക് തന്നെ തിരിച്ചടിയാകും, രാഷ്ട്രീയ മാറ്റം കൊണ്ടുവരും : പി.വി അൻവർ

”ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, അമേരിക്കയും ബ്രിട്ടണും നോര്‍ഡ് സ്ട്രീം പൈപ്പ്‌ലൈനിലെ അട്ടിമറിയെ അവരുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിരവധി മാര്‍ഗങ്ങളിലൊന്നായി കാണുന്നു. ലോകമെമ്പാടുമുള്ള ആശയവിനിമയം നല്‍കുന്ന കടലിനടിയിലെ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാന്‍ അവര്‍ക്ക് കഴിയും, ”പത്രുഷേവ് പറഞ്ഞു.

റഷ്യന്‍ പ്രകൃതി വാതകം നേരിട്ട് ജര്‍മ്മനിയിലേക്ക് എത്തിക്കുന്നതിനായി നോര്‍ഡ് സ്ട്രീം 1, 2 പൈപ്പ് ലൈനുകള്‍ ബാള്‍ട്ടിക് കടലിനു കീഴില്‍ നിര്‍മ്മിച്ചു. 2022 സെപ്റ്റംബറില്‍ വെള്ളത്തിനടിയില്‍ ഉണ്ടായ സ്ഫോടനങ്ങളാല്‍ ഇവ രണ്ടും നശിച്ചു. ഒരു ഒരു ചെറിയ മുങ്ങികപ്പലില്‍ ആറ് അംഗ യുക്രേനിയന്‍ ഡൈവേഴ്സ് സംഘം പൈപ്പ് ലൈനുകളില്‍ സ്‌ഫോടകവസ്തുക്കള്‍ വെയ്ക്കുകയായിരുന്നു. ഇതായിരുന്നു പൊട്ടിത്തെറിക്ക് വഴിവെച്ചതെന്ന് റഷ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

Nord Stream Pipe Line

Also Read: ടെക്‌നോളജിക്കല്‍ വാറിന് പിന്നില്‍ ഇസ്രയേല്‍; ബൂമറാങ് പോലെ തിരിച്ചടിക്കാന്‍ ഇറാന്‍

അതേസമയം, യുക്രേനിയന്‍ നാവികസേനയ്ക്ക് ആഴക്കടലില്‍ ഭീകരാക്രമണം നടത്താന്‍ ഉപകരണങ്ങളോ പരിശീലനം ലഭിച്ച സ്‌പെഷ്യലിസ്റ്റുകളോ ഇല്ലെന്ന് അറിയാം. നാറ്റോ രാജ്യങ്ങളിലെ പ്രത്യേക സേനയ്ക്ക് മാത്രമേ ഇത്തരമൊരു അട്ടിമറി നടത്താന്‍ കഴിയൂ, അതായത് അമേരിക്കയ്ക്കും ബ്രിട്ടണും അത്തരം കഴിവുകള്‍ ഉണ്ട്. അവരായിരുന്നു യുക്രേനിയന്‍ ഡൈവേഴ്‌സിനെ കൂട്ടുപിടിച്ച് പൈപ്പ് ലൈനുകളില്‍ ബോംബ് സ്ഥാപിച്ചത്. ഇതുപോലൊരു ആക്രമണത്തിനാണ് ഇപ്പോള്‍ അമേരിക്കയും ബ്രിട്ടണും പദ്ധതിയിടുന്നത്.

2022 സെപ്റ്റംബറിലാണ് റഷ്യയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് പോകുന്ന നോര്‍ഡ് സ്ട്രീം 1, 2 ഗ്യാസ് പൈപ്പ്‌ലൈനുകള്‍ പൊട്ടിത്തെറിച്ചത്. നാല് സ്‌ഫോടന പരമ്പരകളാണ് അന്ന് കടലിനടിയില്‍ നടന്നത്. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല, എന്നാല്‍ ഏറ്റവും പുതിയ അനുമാനം യുക്രേനിയന്‍ അനുകൂല ഗ്രൂപ്പാണ് ഉത്തരവാദികള്‍ എന്നാണ്.

Pipe Line Explosion

Also Read: ഇന്ത്യ റഷ്യ സൗഹൃദത്തില്‍ കുറഞ്ഞത് ആഗോള ഇന്ധനവില

സ്‌ഫോടനത്തെ തുടര്‍ന്ന് ബാള്‍ട്ടിക് കടലിലെ ഡാനിഷ് ദ്വീപായ ബോണ്‍ഹോമിന് സമീപം കടലിലേക്കും അന്തരീക്ഷത്തിലേക്കും 100,000 ടണ്ണിലധികം മീഥേന്‍ വാതകമാണ് പുറത്തുവന്നത്. കടലില്‍ നിന്ന് വലിയതോതില്‍ കുമിളകള്‍ വരുന്ന നാടകീയമായ കാഴ്ചയ്ക്കാണ് അന്ന് ലോകം സാക്ഷ്യം വഹിച്ചത്. ഡെന്‍മാര്‍ക്കിലെ ആര്‍ഹസ് സര്‍വകലാശാലയിലെ ഹാന്‍സ് സാന്‍ഡേഴ്‌സന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ശാസ്ത്രജ്ഞരുടെ ഒരു സംഘം, അതിന്റെ അനന്തരഫലങ്ങള്‍ അവഗണിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രത്യേകിച്ച് രാസയുദ്ധത്തിനുള്ള ചരിത്രപരമായ ഡംപിംഗ് ഗ്രൗണ്ടിന് സമീപമാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

ഏകദേശം 70 മീറ്റര്‍ ആഴത്തില്‍ നടന്ന സ്ഫോടനങ്ങള്‍ മൊത്തം 250,000 ടണ്‍ അവശിഷ്ടങ്ങളാണ് സ്‌ഫോടനത്തിലൂടെ പുറത്തെത്തിയത്. ഈയവും ടിബിടിയും ഉള്‍പ്പെടെയുള്ള അവശിഷ്ടത്തിലെ മാലിന്യങ്ങള്‍ വിഷാംശത്തിന്റെ ഭൂരിഭാഗത്തിനും കാരണമാകുമെന്ന് സംഘം കണ്ടെത്തി. വിഷാംശത്തിന്റെ 75 ശതമാനത്തിനും കാരണം ലെഡും ടിബിടിയും മാത്രമാണ്.

Mystery

Also Read : അമേരിക്കയുടെ നയമാറ്റത്തില്‍ ഭയന്ന് സെലന്‍സ്‌കി

2021ല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പ്രകൃതിവാതകത്തിന്റെ ഏകദേശം 45% റഷ്യയാണ് വിതരണം ചെയ്തത്. അതേസമയം, നോര്‍ഡ് സ്ട്രീം പൈപ്പ് ലൈനുകളുടെ പ്രധാന എതിരാളിയാണ് അമേരിക്ക. ഇതോടെ, പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാക്കാന്‍ റഷ്യയെ സഹായിക്കുന്ന ഏതൊരു കമ്പനിക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. 2020 ഡിസംബറില്‍, അന്നത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പുതിയ പൈപ്പ്ലൈന്‍ തുറക്കുന്നതിനെതിരെയും ഇത് റഷ്യന്‍ സ്വാധീനത്തില്‍ ചെലുത്തുന്ന സ്വാധീനത്തിനെതിരെയും ശക്തമായി രംഗത്തെത്തി. 2021-ല്‍, ബൈഡന്‍ ഭരണകൂടം ഉപരോധം എടുത്തുകളയുകയും ജര്‍മ്മനിയുമായും യൂറോപ്പിലെ മറ്റ് അമേരിക്കന്‍ സഖ്യകക്ഷികളുമായും നല്ല ബന്ധം നിലനിര്‍ത്താനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. റഷ്യയുടെ രണ്ടാമത്തെ പൈപ്പ് ലൈന്‍ 2021 സെപ്റ്റംബറില്‍ പൂര്‍ത്തിയായി.

എന്നാല്‍, 2022 ഫെബ്രുവരി 7 ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍, ‘ഞങ്ങള്‍ ഇത് അവസാനിപ്പിക്കും’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍ 2022 സെപ്റ്റംബറില്‍ പൈപ്പുലൈനുകളില്‍ അജ്ഞാതര്‍ ബോംബ് വെച്ച് സ്‌ഫോടനം നടത്തിയത്. ഇതില്‍ അമേരിക്കയുടെ പങ്ക് വ്യക്തമല്ലെങ്കിലും അമേരിക്കയുടെ ഒത്താശയോടെയാണ് ഇത് ചെയ്തതെന്ന് റഷ്യ പിന്നീട് വ്യക്തമാക്കിയിരുന്നു.

Top