CMDRF

അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി കിമ്മും ഇറാനും, ഒരേസമയം തുറക്കപ്പെട്ടിരിക്കുന്നത് രണ്ട് ‘പോർമുഖങ്ങൾ’

ഒരേസമയം ഉത്തര കൊറിയയുടെയും ഇറാന്റെയും ശത്രുതയെ നേരിടേണ്ട സാഹചര്യമാണ് അമേരിക്കയ്ക്ക് ഉണ്ടാകാന്‍ പോകുന്നത്

അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി കിമ്മും ഇറാനും, ഒരേസമയം തുറക്കപ്പെട്ടിരിക്കുന്നത് രണ്ട് ‘പോർമുഖങ്ങൾ’
അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി കിമ്മും ഇറാനും, ഒരേസമയം തുറക്കപ്പെട്ടിരിക്കുന്നത് രണ്ട് ‘പോർമുഖങ്ങൾ’

ടുവിലിപ്പോള്‍ ഇറാനും ഉത്തരകൊറിയയും അമേരിക്കയ്‌ക്കെതിരെ പരസ്യമായ ആക്രമണ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. ഒരേ ദിവസമാണ് രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ മുന്‍നിര്‍ത്തി ഈ രാജ്യങ്ങള്‍ അമേരിക്കയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.

ഉത്തര കൊറിയക്കെതിരെ അമേരിക്ക പുതുതായി 11 അംഗ ഉപരോധ നിരീക്ഷണ സംഘത്തെ നിയോഗിച്ചതാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇത് തികച്ചും നിയമവിരുദ്ധമാണെന്നാണ് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി തുറന്നടിച്ചിരിക്കുന്നത്.

Also Read: ഇറാനെതിരായ രഹസ്യഫയൽ ചോർത്തി, അമേരിക്ക അന്വേഷണം തുടങ്ങി, അമ്പരന്ന് ഇസ്രയേൽ

US-North Korea Relations

ഐക്യരാഷ്ട്രസഭയില്‍ ഉത്തര കൊറിയക്കെതിരായ നീക്കത്തെ റഷ്യ വീറ്റോ ചെയ്തതിനെത്തുടര്‍ന്നാണ് ഉത്തര കൊറിയക്കെതിരായി ഉപരോധം നടപ്പാക്കുന്നത് പരിശോധിക്കാന്‍ അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയുമടക്കം 11 രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയ സംഘത്തെനിയോഗിക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.

സകല എതിര്‍പ്പുകളും പ്രതിസന്ധികളും മറികടന്ന് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകളുടെയും ആണവായുധങ്ങളുടെയും ഒരു പരമ്പര തന്നെ വികസിപ്പിക്കുകയും റഷ്യയുമായി അടുത്ത സൈനിക ബന്ധം ഉണ്ടാക്കുകയും ചെയ്തതോടെയാണ് അമേരിക്ക വീണ്ടും ഉപരോധത്തിന്റെ പാത തിരഞ്ഞെടുത്തിരിക്കുന്നത്.

Also Read: ആ ആക്രമണത്തിൽ പകച്ച് ഇസ്രയേൽ, പ്രധാനമന്ത്രിയുടെ വസതിയും സുരക്ഷിതമല്ലേ ?

സമീപകാലങ്ങളിലായി കൊറിയന്‍ ഉപദ്വീപിലെ പിരിമുറുക്കം ഏറെ രൂക്ഷമായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന്, അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളായ ദക്ഷിണ കൊറിയയുമായും, ജപ്പാനുമായും സൈനിക സഹകരണം ശക്തിപ്പെടുത്തേണ്ട അവസ്ഥയിലാണ് അമേരിക്കന്‍ ഭരണകൂടമുള്ളത്.

US, Japan, South Korea 

നിലവിലെ റഷ്യ – ഉത്തരകൊറിയ സൈനികകരാര്‍ പ്രകാരം ഉത്തരകൊറിയയെ ആര് ആക്രമിച്ചാലും റഷ്യ ഇനി സൈനികമായി തന്നെ ഇടപെടും. അമേരിക്കയെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കരാറാണിത്. ഉപരോധം വഴി ഒരു പ്രതിരോധമാണ് അമേരിക്കയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നത്.

Also Read: കിമ്മിന് യുദ്ധം ചെയ്യണം, അവസരമൊരുക്കി റഷ്യയും, 12,000 സൈനികർ കൂടി രംഗത്ത്

ഇതിനെതിരെയാണ് അതിരൂക്ഷമായി ഇപ്പോള്‍ ഉത്തരകൊറിയയും പ്രതികരിച്ചിരിക്കുന്നത്. ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ കൂടെ മുന്നിട്ടിറങ്ങിയ മറ്റു രാജ്യങ്ങളെയും വെറുതെ വിടില്ലെന്നതാണ് കിം ജോങ് ഉന്നിന്റെയും നിലപാട്. ഇതിനായി ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്നതാണ് ഭീഷണി. റഷ്യയുമായി സൈനിക സഖ്യത്തിലായ സ്ഥിതിക്ക് ഇനി ഉത്തര കൊറിയക്ക് നേരെ ഏത് രാജ്യം ഏറ്റുമുട്ടാന്‍ തീരുമാനിച്ചാലും അത് റഷ്യയോട് ഏറ്റുമുട്ടുന്നതിന് തുല്യമായി മാറും.

Russia and China are part of the same problem for the United States

അതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ അമേരിക്ക പോലും തയ്യാറാകുമെന്ന് തോന്നുന്നില്ല. മാത്രമല്ല, ഉത്തര കൊറിയക്കെതിരായ ഏതൊരു നടപടിയും ചൈനയുടെ ഇടപെടലിനും കാരണമാകും. രണ്ട് വശങ്ങളിലായി റഷ്യയും ചൈനയും ഉള്ളതിനാല്‍ ഉത്തര കൊറിയയെ സംബന്ധിച്ച് ശത്രുവിനെ ഭയക്കേണ്ട കാര്യവുമില്ല. എന്നാല്‍, ഉത്തര കൊറിയയുടെ ശത്രുക്കളായ അമേരിക്കയുടെയും, ജപ്പാന്റെയും, ദക്ഷിണ കൊറിയയുടെയും അവസ്ഥ അതല്ല.

Also Read: ആഗോള ജിഡിപിയുടെ ബഹുഭൂരിപക്ഷവും ബ്രിക്സിൽ നിന്ന്, അമേരിക്കയുടെ ജി – 7 രാജ്യങ്ങൾക്ക് തിരിച്ചടി

അവര്‍, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ഭയക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ആണവായുധങ്ങള്‍ ഉള്‍പ്പെടെ കൈവശമുള്ള ഉത്തര കൊറിയയെ മുന്‍നിര്‍ത്തി റഷ്യ കരുക്കള്‍ നീക്കുമെന്ന ഭയമാണ് ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ നയിക്കുന്നത്. ഒരു അന്താരാഷ്ട്ര നിയമത്തെയും വകവയ്ക്കാതെ മുന്നോട്ടുപോകുന്ന കിം ജോങ് ഉന്‍ ശത്രുരാജ്യങ്ങള്‍ക്ക് ഒരു മാനുഷിക പരിഗണനയും നല്‍കാന്‍ ആഗ്രഹിക്കാത്ത രാഷ്ട്രതലവനാണ്. ഇത്തരത്തില്‍ ലോകത്ത് ചിന്തിക്കുന്ന ഒരേയൊരു ഭരണാധികാരിയും ‘കിം’ തന്നെ ആയിരിക്കും. പുതിയ ഉപരോധശ്രമം കൂടി അമേരിക്കന്‍ ചേരി നടത്തുന്ന സ്ഥിതിക്ക് ഇനി എന്ത് സംഭവിക്കുമെന്നത് കണ്ടുതന്നെ അറിയണം.

Also Read: ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ വൻ പ്രത്യാഘാതമെന്ന് റഷ്യ, ഇസ്രയേലിന് മുന്നറിയിപ്പ് നൽകി

Kim Jong Un

ഇതാണ് കൊറിയന്‍ വിഷയമെങ്കില്‍ ഇറാന്റെ വിഷയം മറ്റൊന്നാണ്. ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കി പിന്നില്‍ നിന്നും കളിക്കുന്ന അമേരിക്കയോടുള്ള പക ഒരു പൊട്ടിത്തെറിയുടെ വക്കിലാണിപ്പോള്‍ നില്‍ക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക്കില്‍ വന്‍ ആക്രമണം നടത്തുമെന്ന ഭീഷണി ഇസ്രയേല്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയെ അവരുടെ പങ്കാളിയായി കണ്ട് തിരിച്ചടിക്കുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

‘മേഖലയില്‍ വലിയ തോതിലുള്ള യുദ്ധം നടന്നാല്‍ അമേരിക്കയും സ്വാഭാവികമായും അതിലേക്ക് വലിച്ചിഴക്കപ്പെടും’ അരാഗ്ചി പറഞ്ഞു. അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് ഗാസയിലും ലെബനനിലും ഇസ്രയേല്‍ ഭരണകൂടം ആക്രമണം നടത്തുന്നതിനെയും ശക്തമായാണ് അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്.

Also Read: ഇറാനെ ആക്രമിക്കാനുള്ള ഉത്തരവിൽ ഒപ്പ് വച്ച് നെതന്യാഹു, യുദ്ധം തിരിച്ചടിക്കുമെന്ന ഭയത്തിൽ അമേരിക്ക

‘ഇസ്രായേലില്‍ ആക്രമണം നടത്തേണ്ട എല്ലാ ലക്ഷ്യ സ്ഥലങ്ങളും തയ്യാറാക്കി വച്ചിട്ടുണ്ടെന്നും ഇറാനെതിരായ ഏത് ആക്രമണത്തിനും അതിന് ആനുപാതികമായ രീതിയില്‍ തന്നെ തിരിച്ചടി നല്‍കാനാണ് തീരുമാനമെന്നുമാണ്’ ടര്‍ക്കിഷ് ടിവി ചാനലായ എന്‍ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. തുര്‍ക്കിയുമായുള്ള സഹകരണം ഉറപ്പിക്കുന്ന മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.

ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍, അത്… ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചുവപ്പുവര കടന്നതായി കണക്കാക്കുമെന്നും അത്തരമൊരു ആക്രമണത്തിന് എന്തായാലും… മറുപടി നല്‍കാതെ വിടില്ലെന്നതുമാണ് ഇറാന്റെ പ്രഖ്യാപിത നയം. വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതും അത് തന്നെയാണ്.

Israel: The Iran Threat 

ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ തിരിച്ചടിക്കുമെന്ന് നിരന്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കെയാണ് ഉന്നതനായ ഇറാന്‍ നേതാവ് അമേരിക്കയ്ക്കും ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതായത്, ഇസ്രയേലിന്റെ പിന്നില്‍ നില്‍ക്കുന്നവരും…ഇറാന്റെ പ്രതികാരത്തിന് ഇരയാകേണ്ടി വരുമെന്ന കൃത്യമായ സന്ദേശമാണ് ഇതുവഴി ഇറാന്‍ അമേരിക്കയ്ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതാകട്ടെ വ്യക്തവുമാണ്.

ഒരേസമയം ഉത്തര കൊറിയയുടെയും ഇറാന്റെയും ശത്രുതയെ നേരിടേണ്ട സാഹചര്യമാണ് അമേരിക്കയ്ക്ക് ഉണ്ടാകാന്‍ പോകുന്നത്. മരണത്തിലും ധീരത പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സൈനികരാല്‍ സമ്പന്നമായ രാജ്യങ്ങളാണ് ഉത്തര കൊറിയയും… ഇറാനും. രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ ചെയ്ത പാരമ്പര്യവും ഈ രാജ്യങ്ങള്‍ക്കുണ്ട്. ആണവായുധങ്ങള്‍ കൂടി കൈവശമുള്ളതിനാല്‍ ഈ രാജ്യങ്ങളെ ആര് തൊട്ടാലും പൊള്ളാന്‍ തന്നെയാണ് സാധ്യത.

Top