യുഎന്നിൽ ഇസ്രയേലിനെതിരെ അമേരിക്ക; ആയുധങ്ങൾ നൽകുന്നതിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ ഉണ്ടാവും

ഗാസയിലേക്ക് ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും അനുവദിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം

യുഎന്നിൽ ഇസ്രയേലിനെതിരെ അമേരിക്ക; ആയുധങ്ങൾ നൽകുന്നതിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ ഉണ്ടാവും
യുഎന്നിൽ ഇസ്രയേലിനെതിരെ അമേരിക്ക; ആയുധങ്ങൾ നൽകുന്നതിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ ഉണ്ടാവും

വാഷിങ്ടൺ: ഗാസയിൽ സാധാരണക്കാരായ മനുഷ്യരെ ഇസ്രയേൽ പരിഗണിക്കുന്നില്ലെന്ന വിമർശനവുമായി അമേരിക്ക. യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിലാണ് അമേരിക്കയുടെ വിമർശനം. അമേരിക്കയുടെ നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിച്ചില്ലെങ്കിൽ ആയുധങ്ങൾ നൽകുന്നതിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഉണ്ടാവുമെന്നും രാജ്യം വ്യക്തമാക്കി.

ഇസ്രയേലിന്റെ വാക്കുകളും പ്രവൃത്തിയും തമ്മിൽ ബന്ധം വേണമെന്ന് അമേരിക്കയുടെ ലിൻഡ തോമസ് ഗ്രീൻഫീൽഡ് സെക്യൂരിറ്റി കൗൺസിലിൽ പറഞ്ഞു. എന്നാൽ, നിർഭാഗ്യവശാൽ ഇപ്പോൾ അത് സംഭവിക്കുന്നില്ല. ഇക്കാര്യത്തിൽ ഉടൻ മാറ്റം വേണമെന്നും യു.എന്നിലെ അമേരിക്കയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ഗാസയിലെ മാനുഷിക പ്രശ്നം പരിഹരിക്കാൻ 30 ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്ന നിർദേശമാണ് അമേരിക്ക നൽകിയിരിക്കുന്നത്.

Also Read: ന്യൂയോര്‍ക്കിലെ സ്‌കൂളുകള്‍ക്ക് ദീപാവലി അവധി

അ​ല്ലെങ്കിൽ ആയുധവിൽപന നിർത്തുന്നത് ഉൾപ്പടെയുള്ള പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ഗാസയിലേക്ക് ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും അനുവദിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. തണുപ്പ് കാലം തുടങ്ങാനിരി​ക്കെ എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ പുരോഗതിയുണ്ടാവണമെന്നും അമേരിക്ക വ്യക്തമാക്കുന്നു.

പലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ ഏജൻസിക്ക് സഹായം നൽകുന്നതിന് ഇസ്രയേലിനുള്ള ബാധ്യതകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ നോർവെ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് അഭ്യർഥിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ രക്ഷാസമിതിയിലെ പ്രസ്താവന. ഗാസയിൽ നിലവിൽ സഹായം വിതരണം ചെയ്യുന്നതിന് ഇസ്രയേൽ നിലപാട് പ്രതിസന്ധിയാവുകയും ചെയ്യുന്നുണ്ട്.

Top