ശീതയുദ്ധ മാതൃകയിലുള്ള പ്രതിസന്ധി അമേരിക്ക നേരിടേണ്ടിവരും: വ്‌ലാദിമിര്‍ പുടിന്‍

ശീതയുദ്ധ മാതൃകയിലുള്ള പ്രതിസന്ധി അമേരിക്ക നേരിടേണ്ടിവരും: വ്‌ലാദിമിര്‍ പുടിന്‍
ശീതയുദ്ധ മാതൃകയിലുള്ള പ്രതിസന്ധി അമേരിക്ക നേരിടേണ്ടിവരും: വ്‌ലാദിമിര്‍ പുടിന്‍

മോസ്‌കോ: ജര്‍മ്മനിയില്‍ മിസൈല്‍ വിന്യസിക്കാനുള്ള അമേരിക്കയുടെ തീരുമാനം സ്ഥിരീകരിച്ചതോടെ ഭീഷണിയുയര്‍ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ജര്‍മ്മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മിസൈലുകള്‍ വിന്യസിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം അമേരിക്ക സ്ഥിരീകരിച്ചിരുന്നു. മിസൈല്‍ വിന്യസിച്ചാല്‍ ശീതയുദ്ധ മാതൃകയിലുള്ള പ്രതിസന്ധി അമേരിക്ക നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പുടിന്‍.

”അമേരിക്ക അത്തരം പദ്ധതികള്‍ നടപ്പിലാക്കുകയാണെങ്കില്‍, ഇടത്തരം, ഹ്രസ്വ-ദൂര മിസൈലുകള്‍ വിന്യസിക്കുന്നതില്‍ നേരത്തെ സ്വീകരിച്ച ഏകപക്ഷീയമായ കാലാവധിയില്‍ നിന്ന് സ്വയം മോചിതരായതായി കണക്കാക്കും എന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന നാവിക പരേഡില്‍ പുടിന്‍ പറഞ്ഞു. ഇത്തരം മിസൈലുകളുടെ ഉത്പാദനത്തിന്റെ അവസാന ഘട്ടത്തിലാണ് റഷ്യയെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക യൂറോപ്പിലും ലോകത്തിന്റെ മറ്റ് ഭാ?ഗങ്ങളിലും മിസൈല്‍ വിന്യസിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ തങ്ങളും വേണ്ട മുന്നൊരുക്ക നടപടികള്‍ സ്വീകരിക്കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

500 മുതല്‍ 5500 കിലോ മീറ്റര്‍ വരെ വേ?ഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇത്തരം മിസൈലുകളുമായി ബന്ധപ്പെട്ടതാണ് 1987 ല്‍ ഒപ്പുവച്ച ആയുധ നിയന്ത്രണ ഉടമ്പടി. എന്നാല്‍ 2019 ല്‍ റഷ്യയും അമേരിക്കയും ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്സ് ഉടമ്പടി യില്‍ നിന്ന് പിന്മാറിയിരുന്നു. പരസ്പരം ഉടമ്പടി ലംഘനം ആരോപിച്ചായിരുന്നു പിന്മാറ്റം. മറ്റ് രാജ്യങ്ങളില്‍ അമേരിക്ക മിസൈലുകള്‍ വിന്യസിക്കാത്തിടത്തോളം അത്തരം മിസൈലുകള്‍ നിര്‍മ്മിക്കില്ലെന്നായിരുന്നു റഷ്യ നല്‍കിയ ഉറപ്പ്. എന്നാല്‍ അമേരിക്കയുടെ ഇപ്പോഴത്തെ നീക്കം റഷ്യയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് യുക്രെയ്‌നുമായുള്ള യുദ്ധം ആരംഭിച്ചതോടെ ജര്‍മ്മനിയുമായുള്ള റഷ്യയുടെ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍, അമേരിക്കയുടെ ഈ നീക്കത്തെ വെല്ലുവിളിയായാണ് പുടിന്‍ കണക്കാക്കുന്നത്.

Top