ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്കൻ വിമാന കമ്പനി

റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ബോയിങ്ങിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്കൻ വിമാന കമ്പനി
ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്കൻ വിമാന കമ്പനി

വാഷിങ്ടൺ: പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്. കൂട്ടപ്പിരിച്ചുവിടലിലൂടെ 17,000 ജീവനക്കാർക്ക് ആണ് ജോലി നഷ്ടമാകുന്നത്. ഇത് സംബന്ധിച്ച് ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് കത്തയച്ചിട്ടുണ്ട്.

എക്സിക്യുട്ടീവ്, മാനേജർമാർ, ജീവനക്കാർ എന്നിവരെയാണ് ഒഴിവാക്കുക. അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് ബോയിങ്.

ജീവനക്കാരുടെ സമരം കമ്പനിക്ക് പ്രതിസന്ധിയാണെന്ന് സൂചിപ്പിച്ച സി.ഇ.ഒ സാമ്പത്തിക നില മോശമാണെന്നും അറിയിച്ചു. അതിനാൽ സി.ഇ.ഒ 737മാക്സ്, 767, 777 വിമാനങ്ങളുടെ വിതരണം വൈകിപ്പിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ബോയിങ്ങിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു.

Top