CMDRF

അമേരിക്കന്‍ സിനിമ-ടെലിവിഷന്‍ താരം ബില്‍ കോബ്‌സ് കാലിഫോര്‍ണിയയില്‍ അന്തരിച്ചു

അമേരിക്കന്‍ സിനിമ-ടെലിവിഷന്‍ താരം ബില്‍ കോബ്‌സ് കാലിഫോര്‍ണിയയില്‍ അന്തരിച്ചു
അമേരിക്കന്‍ സിനിമ-ടെലിവിഷന്‍ താരം ബില്‍ കോബ്‌സ് കാലിഫോര്‍ണിയയില്‍ അന്തരിച്ചു

ന്യൂയോര്‍ക്: അമേരിക്കന്‍ നടനും ടെലിവിഷന്‍ താരവുമായ ബില്‍ കോബ്‌സ് കാലിഫോര്‍ണിയയിലെ വസതിയില്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു.

ദി ഹഡ്സക്കര്‍ പ്രോക്സി (1994), ദി ബോഡിഗാര്‍ഡ് (1992), നൈറ്റ് അറ്റ് ദ മ്യൂസിയം(2006) എന്നീ ചിത്രങ്ങളിലെ വേഷങ്ങളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. 1974ല്‍ ദ ടേക്കിങ് ഓഫ് പെല്‍ഹാം വണ്‍ ടു മ്രീ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. 200 ലധികം സിനിമകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും വേഷമിട്ടു. ഡിനോ ഡനാ എന്ന സീരീസിലൂടെ ടേ ടൈം എമ്മി പുരസ്‌കാരം സ്വന്തമാക്കി. 2020ല്‍ റിലീസ് ചെയ്ത ബ്ലോക്ക് പാര്‍ട്ടിയാണ് അവസാനം വേഷമിട്ട ചിത്രം.

1934ല്‍ ഒഹായോയിലെ ക്ലീവ്‌ലാന്‍ഡിലാണ് കോബ്‌സ് ജനിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടായിരുന്ന അദ്ദേഹം 1960കളുടെ അവസാനത്തില്‍ ന്യൂയോര്‍ക്കിലേക്ക് താമസംമാറ്റി. അക്കാലത്ത് കളിപ്പാട്ടങ്ങള്‍ വിറ്റും ടാക്‌സി ഓടിച്ചുമാണ് ജീവിച്ചത്.

Top