വാഷിങ്ടൺ: മക് ഡൊണാൾഡ്സിലെ ബർഗറിൽ നിന്നും ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിനു പിന്നാലെ മെനുവില്‍ നിന്ന് ഉള്ളി പിന്‍വലിച്ച് ഫാസ്റ്റ്ഫുഡ് ബ്രാന്‍റുകള്‍. അമേരിക്കൻ ഫാസ്റ്റ്ഫുഡ് ഭീമനായ യം ബ്രാന്റ്‌സ് അവരുടെ സഹ സ്ഥാപനങ്ങളിലെ ഉള്ളി ഉപയോഗം നിർത്തലാക്കിയതായാണ് വിവരം. കഴിഞ്ഞ ദിവസം മക്ഡൊണാള്‍ഡ്സിന്‍റെ ബര്‍ഗറുകള്‍ കഴിച്ചതിലൂടെ 10 സംസ്ഥാനങ്ങളിലായി 49 പേര്‍ രോഗബാധിതരാവുകയും അവരില്‍ ഒരാള്‍ മരിക്കുകയും ചെയ്തതായി യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
യമ്മിന്റെ അനുബന്ധ സ്ഥാപനങ്ങളായ കെഎഫ്‌സി, പിസ്സ ഹട്ട്, ടാകോ ബെൽ, ദ ഹാബിറ്റ് ബർഗർ ഗ്രിൽ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഉള്ളിക്ക് നിയന്ത്രണം. എന്നാൽ യുഎസിലെ ഏതെല്ലാം ഔട്ട്‌ലെറ്റുകളിലാണ് ഇത് നടപ്പാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. മക്ഡൊണാള്‍ഡിന് ഉള്ളി വിതരണം ചെയ്യുന്ന കമ്പനിയായ ടെയ്ലര്‍ ഫാംസിലെ അരിഞ്ഞ ഉള്ളിയിലൂടെയാണ് ഇ കോളി പടര്‍ന്നത്.
Also Read: ‘ഗാസയിലെ ചിത്രങ്ങള്‍ ലോകമഹായുദ്ധത്തെ ഓര്‍മിപ്പിക്കുന്നത്’: യു.എസിലെ ജൂതസംഘടന
ബര്‍ഗര്‍ കിംഗിന് ആവശ്യമുള്ള ഉള്ളി നല്‍കുന്നതും ടെയ്ലര്‍ ഫാം ആണെങ്കിലും ഇവിടെ ഇ കോളി റിപ്പോര്‍ട്ട് ചെയ്ടിട്ടില്ല. ഏറ്റവും പുതിയതായി വിതരണം ചെയ്ത ഉള്ളിയിലൂടെയാണ് ഇ കോളി ബാധിച്ചതെന്ന് യുഎസ് കൃഷി വകുപ്പ് സ്ഥിരീകരിച്ചു.
Also Read: പലസ്തീൻ അനുകൂല പോസ്റ്റുകൾ നീക്കാൻ ഇടപെട്ട് മെറ്റയുടെ ഇസ്രയേൽ പോളിസി മേധാവി
ഏകദേശം അഞ്ച് ശതമാനം ബർഗർ കിംഗ് ലൊക്കേഷനുകളിലെ മെനുവിൽ നിന്ന് ഉള്ളി നീക്കം ചെയ്തതായി ബർഗർ കിംഗ് പ്രസ്താവനയിൽ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് ഇതെന്നും പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.