അമേരിക്കയുടെ സമാധാനനീക്കം പൊളിഞ്ഞു; ലബനനിൽ യുദ്ധം രൂക്ഷമാകുന്നു..

ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 44,056 പലസ്തീപലസ്തീനികൾ കൊല്ലപ്പെട്ടു

അമേരിക്കയുടെ സമാധാനനീക്കം പൊളിഞ്ഞു; ലബനനിൽ യുദ്ധം രൂക്ഷമാകുന്നു..
അമേരിക്കയുടെ സമാധാനനീക്കം പൊളിഞ്ഞു; ലബനനിൽ യുദ്ധം രൂക്ഷമാകുന്നു..

ജറുസലേം: ഹിസ്ബുള്ളയുമായി ഇസ്രയേൽ സൈന്യം തെക്കൻ ലബനൻ അതിർത്തിയിലെ വിവിധ മേഖലകളിൽ രൂക്ഷയുദ്ധം തുടരവേ, ബെയ്റൂത്തിന്റെ വിവിധ മേഖലകളിൽ ഇന്നലെയും ബോംബാക്രമണമുണ്ടായി.

രാജ്യ അതിർത്തിയിൽനിന്ന് 6 കിലോമീറ്റർ ഉള്ളിലുള്ള ഖിയം പട്ടണത്തിലാണ് ഈ നേർക്കുനേർ ഏറ്റുമുട്ടൽ നടക്കുന്നത്. ഇവിടെ ഇസ്രയേൽ ആക്രമണത്തിൽ ലബനൻ വൈദ്യസഹായസംഘത്തിലെ 5 പേർ കൊല്ലപ്പെട്ടു. യുഎൻ സമാധാനസേനയുടെ ആസ്ഥാനമായ നഖൂറയിലേക്കും ഈ ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു. ആക്രമണത്തിൽ 4 ഇറ്റാലിയൻ സൈനികർക്കു പരുക്കേറ്റതായി യുഎൻ അറിയിച്ചു. ബെയ്റൂത്തിന്റെ കൂടുതൽ മേഖലകളിൽ ജനങ്ങൾക്ക് ഇസ്രയേൽ സൈന്യം സമൂഹമാധ്യമം വഴി ഒഴിപ്പിക്കൽ നിർദേശം നൽകിയിട്ടുണ്ട്.

Also Read :നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടൻ

കഴിഞ്ഞയാഴ്ച ലബനനിലും ഇസ്രയേലിലും വെടിനിർത്തൽ പ്രതീക്ഷ നൽകി ചർച്ചയ്ക്കെത്തിയ അമേരിക്കൻ പ്രതിനിധി എമസ് ഹോക്സ്റ്റൈൻ വെറും കയ്യോടെ വാഷിങ്ടനിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ലബനനിൽ ഏറ്റുമുട്ടൽ ഏറെ രൂക്ഷമായത്.

നിലവിൽ രാജ്യാന്തര ക്രിമിനൽ കോടതി ആയ ഐസിസി യുദ്ധക്കുറ്റം ചുമത്തി ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഗാസയിൽ ഇപ്പോഴും കൂട്ടക്കൊല തുടരുന്നു. അതേസമയം ഗാസ സിറ്റിയിലെ ബോംബാക്രമണങ്ങളിൽ 24 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 44,056 പലസ്തീപലസ്തീനികൾ കൊല്ലപ്പെട്ടു. 1,04,286 പേർക്കു പരുക്കേറ്റു. ലബനനിൽ 3583 പേരും കൊല്ലപ്പെട്ടു.

Top