CMDRF

സ്മൃതി ഇറാനിക്കെതിരെ മോശം കമന്റുകൾ പാടില്ലെന്ന് അമേഠി എംപി കെഎൽ ശർമ

സ്മൃതി ഇറാനിക്കെതിരെ മോശം കമന്റുകൾ പാടില്ലെന്ന് അമേഠി എംപി കെഎൽ ശർമ
സ്മൃതി ഇറാനിക്കെതിരെ മോശം കമന്റുകൾ പാടില്ലെന്ന് അമേഠി എംപി കെഎൽ ശർമ

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ പാടില്ലെന്ന് അമേഠി എംപി കിഷോരി ലാല്‍ ശര്‍മ. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് ശരി. ഒരു രാഷ്ട്രീയക്കാരനെതിരെയും മോശം കമന്റുകള്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കിഷോരി ലാല്‍ ശര്‍മ സ്മൃതി ഇറാനിയില്‍നിന്നും അമേഠി തിരിച്ചു പിടിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയാണ് ശരി. വിജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. ഒരിക്കലും മോശം ഭാഷ രാഷ്ട്രീയ നേതാവിനെതിരെ പ്രയോഗിക്കരുതെന്നും കിഷോരി ലാല്‍ ശര്‍മ പറഞ്ഞു. ഒരാള്‍ക്കെതിരെ ഇത്തരം ഭാഷ ഉപയോഗിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും കിഷോരി ലാല്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.

അധിക്ഷേപങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രാഹുലിന്റെ ആവശ്യം.

‘ജീവിതത്തില്‍ ജയവും തോല്‍വിയും ഉണ്ടാകും. ശ്രീമതി സ്മൃതി ഇറാനിക്കോ മറ്റേതെങ്കിലും നേതാക്കള്‍ക്കേ എതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും മോശമായി പെരുമാറുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണ്, ശക്തിയല്ല’ -എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പോസ്റ്റ്.

Top