ഡല്‍ഹി: ജമ്മു കശ്മീരില്‍ ഒരു കാരണവശാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്നാണ് ബിജെപി നിലപാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ദിരാ ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിവന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
400 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങളും കര്‍ഷകരുടെ ഭൂമിയും ജനങ്ങളുടെ വീടുകളും വഖഫ് സ്വത്തായി മാറിയെന്ന് അമിത് ഷാ ആരോപിച്ചു. വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ ബില്‍ കൊണ്ടുവന്നു, എന്നാല്‍ രാഹുല്‍ ഗാന്ധിയും ശരദ് പവാറും ഇതിനെ എതിര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി തീര്‍ച്ചയായും വഖഫ് നിയമം ഭേദഗതി ചെയ്യും.
Also Read: ഇന്ത്യയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ അഫ്ഗാൻ പ്രതിനിധിയായി നിയമിച്ച് താലിബാൻ
ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവര്‍ക്കൊപ്പമാണ് ശിവസേന ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഔറംഗാബാദിന്റെ പേര് സംഭാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനെ എതിര്‍ത്ത, രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത, മുത്തലാഖ് നിര്‍ത്തലാക്കുന്നതിനെ എതിര്‍ത്ത, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ത്ത, സര്‍ജിക്കല്‍ സ്ട്രൈക്കിനെ എതിര്‍ത്തവരുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇരിക്കുന്നതെന്ന് അമിത് ഷാ വിമര്‍ശിച്ചു.