ചണ്ഡീഗഡ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുലിന് എം.എസ്.പി.(മിനിമം താങ്ങുവില)യുടെ മുഴുവൻ രൂപവും അറിയാമോ എന്ന് അദ്ദേഹം ചോദിച്ചു. ഹരിയാനയിലെ ബിജെപി സർക്കാർ 24 വിളകൾ എംഎസ്പി നിരക്കിൽ സംഭരിക്കുന്നു. ബി.ജെ.പി സ്ഥാനാർത്ഥികളെ പിന്തുണച്ച് റെവാരിയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന ഏത് സംസ്ഥാനത്താണ് ഇത്രയും വിളകൾ സംഭരിക്കുന്നതെന്ന് ഹരിയാണയിലെ കോൺഗ്രസ് നേതാക്കൾ പറയട്ടെ. ഖാരിവ് വിളകളും റാബി വിളകകളും ഏതൊക്കയെന്ന് രാഹുലിന് അറിയാമോ. താങ്ങുവില പറഞ്ഞാൽ വോട്ട് ലഭിക്കുമെന്ന് ചില എൻ.ജി.ഒ.കൾ രാഹുലിനോട് പറഞ്ഞിട്ടുണ്ട്, ഷാ പരിഹസിച്ചു.