ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് രണ്ട് ശക്തികള്‍ തമ്മില്‍; അമിത് ഷാ

കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യവും ബിജെപിയും തമ്മിലുള്ള പോരാട്ടം വ്യക്തം

ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് രണ്ട് ശക്തികള്‍ തമ്മില്‍; അമിത് ഷാ
ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് രണ്ട് ശക്തികള്‍ തമ്മില്‍; അമിത് ഷാ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് രണ്ട് ശക്തികള്‍ തമ്മിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യവും ബിജെപിയും തമ്മിലുള്ള പോരാട്ടം വ്യക്തം. ഇന്ത്യാസഖ്യം ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുമ്പോള്‍ ബിജെപി അത് തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

‘ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് രണ്ട് ശക്തികള്‍ തമ്മിലാണ്. ഒരു വശത്ത് നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും, മറുവശത്ത് ബിജെപി. ഗാന്ധി-അബ്ദുല്ല കുടുംബങ്ങളും ബിജെപിയും തമ്മിലുള്ള പോരാട്ടമാണിത്.” അമിത് ഷാ പറഞ്ഞു.

‘ഒരു ഭരണഘടന, ഒരു പതാക, ഒരു പ്രധാനമന്ത്രി’ എന്ന പ്രേം നാഥ് ഡോഗ്രയുടെ പ്രത്യയശാസ്ത്രമാണ് ബിജെപി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതില്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top