‘രാഹുല്‍ ഗാന്ധിയുടെ കയ്യിലുള്ളത് വ്യാജ ഭരണഘടന’; അമിത് ഷാ

. ഭരണഘടനയുടെ വ്യാജ പതിപ്പിലൂടെ ബി ആര്‍ അംബേദ്ക്കറെയും ഭരണഘടനാ അസംബ്ലിയെയും അപമാനിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയുടെ കയ്യിലുള്ളത് വ്യാജ ഭരണഘടന’; അമിത് ഷാ
‘രാഹുല്‍ ഗാന്ധിയുടെ കയ്യിലുള്ളത് വ്യാജ ഭരണഘടന’; അമിത് ഷാ

റാഞ്ചി: രാഹുല്‍ ഗാന്ധി വ്യാജ ഭരണഘടന കാണിച്ച് പരിഹസിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ഭരണഘടനയുടെ വ്യാജ പതിപ്പിലൂടെ ബി ആര്‍ അംബേദ്ക്കറെയും ഭരണഘടനാ അസംബ്ലിയെയും അപമാനിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലമുവില്‍ നടത്തിയ പ്രചരണ റാലിയിലാണ് അമിത് ഷായുടെ പ്രതികരണം.

Also Read: ന്യൂനപക്ഷങ്ങൾക്ക് സംവരണം നൽകാനാവില്ല: അമിത് ഷാ

രണ്ട് ദിവസം മുമ്പ് രാഹുല്‍ ഗാന്ധി പ്രചരിപ്പിച്ചത് വ്യാജ പതിപ്പാണെന്ന് തുറന്നുകാട്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധി കാണിച്ച ഭരണഘടനയുടെ പതിപ്പ് ഒരാള്‍ക്ക് ലഭിച്ചു. ഭരണഘടനയുടെ കവര്‍ പേജില്‍ ഭരണഘടനയെന്ന് എഴുതിയിട്ടുണ്ടെങ്കിലും അകത്ത് ഉള്ളടക്കമൊന്നുമില്ല. ഭരണഘടനയെ പരിഹസിക്കരുത്. കോണ്‍ഗ്രസ് പാര്‍ട്ടി ഭരണഘടനയെ കളിയാക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Top