കോൻ ബനേഗ കോർപതി: ഈ സീസണിലെ ആദ്യ കോടിപതിയായി 22കാരന്‍

ജമ്മു കശ്മീരില്‍ നിന്നുള്ള ചന്ദെര്‍ പര്‍കാശാണ് ഒരു കോടി രൂപ നേടിയത്

കോൻ ബനേഗ കോർപതി: ഈ സീസണിലെ ആദ്യ കോടിപതിയായി 22കാരന്‍
കോൻ ബനേഗ കോർപതി: ഈ സീസണിലെ ആദ്യ കോടിപതിയായി 22കാരന്‍

അമിതാഭ് ബച്ചന്‍ അവതാരകനായുള്ള കോന്‍ ബനേഗ കോര്‍പതി ഈ സീസണിലെ ആദ്യ കോടിപതിയായി 22-കാരന്‍. ജമ്മു കശ്മീരില്‍ നിന്നുള്ള ചന്ദെര്‍ പര്‍കാശാണ് ഒരു കോടി രൂപ നേടിയത്.ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ചന്ദെര്‍ ഉത്തരം നല്‍കിയത്.

‘സമാധാനത്തിന്റെ വാസസ്ഥലം എന്ന് അര്‍ഥമുള്ള തുറമുഖ നഗരം സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ്?’ എന്നതായിരുന്നു ചോദ്യം. ഉത്തരത്തിനായി ചെറിയ സൂചനയും ചോദ്യത്തിനൊപ്പം നൽകിയിരുന്നു .സൊമാലിയ, ഒമാന്‍, ടാന്‍സാനിയ, ബ്രൂണൈ എന്നിങ്ങനെയാണ് ഓപ്ഷനുകൾ നല്‍കിയത്. ഡബ്ള്‍ ഡിപ്പ് ലൈഫ് ലൈന്‍ ഉപയോഗിച്ച ചന്ദെര്‍ ‘ ടാന്‍സാനിയ’ എന്ന ശരിയായ ഉത്തരം തിരഞ്ഞെടുക്കുകയായിരുന്നു. ഒരു കോടിക്ക് പുറമെ കാറും സമ്മാനമായി ലഭിച്ചു.

ALSO READ: രാഷ്ട്രീയ ജീവിതത്തിലെ ടേണിങ് പോയിന്റിന് പിന്നിൽ കെ.സി.വേണുഗോപാൽ :സിദ്ധരാമയ്യ

അതിനുശേഷം ഏഴ് കോടി രൂപയ്ക്കുള്ള ചോദ്യവും അമിതാഭ് ബച്ചന്‍ ചോദിച്ചു. ‘1587-ല്‍ വടക്കേ അമേരിക്കയില്‍ ഇംഗ്ലീഷ് മാതാപിതാക്കള്‍ക്ക് ജനിച്ച ആദ്യത്തെ കുട്ടി ആരാണ്?’ എന്നതായിരുന്നു ചോദ്യം. ലൈഫ്‌ലൈനെല്ലാം ഉപയോഗിച്ചതിനാലും ഉത്തരത്തില്‍ ആശയക്കുഴപ്പമുള്ളതിനാലും ചന്ദെര്‍ മത്സരത്തില്‍ നിന്ന് തുടർന്ന് പിൻമാറി. പിൻമാറിയതിന് ശേഷം ശരിയെന്ന് തോന്നുന്ന ഉത്തരം തിരഞ്ഞെടുക്കാൻ അവസരമുണ്ട്.ഇതിൽ ചന്ദെര്‍ പറഞ്ഞ ‘വിര്‍ജീനിയ ഡയര്‍’ എന്ന ഉത്തരം ശരിയായിരുന്നു.

മത്സരശേഷം ബച്ചനെ ആലിംഗനം ചെയ്താണ് ചന്ദെര്‍ സന്തോഷം പങ്കിട്ടത്. ജനിച്ചനാള്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന ചന്ദെര്‍ ഏഴ് ശസ്ത്രക്രിയകള്‍ക്കാണ് വിധേയനായത്.ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ചന്ദെര്‍ കോര്‍പതിയുടെ വേദിയിലെത്തിയത്.

Top