കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായ ജഗദീഷ്. ഇത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും ജഗദീഷ് പറഞ്ഞു. പരാതിക്കാരുടെ വീണ്ടും മൊഴിയെടുക്കുന്നത് അവരെ വേദനിപ്പിക്കും. നടിമാരുടെ വാതിലില്‍ മുട്ടിയെങ്കില്‍ അത് അന്വേഷിക്കണം. പരാതിക്കാര്‍ക്ക് ആവിശ്യപ്പെട്ടാല്‍ നിയമ സഹായം നല്‍കും. അനുഭവം ഉള്ളവര്‍ പറയുമ്പോള്‍ തള്ളരുത്. വേട്ടക്കാരന്റെ പേര് എന്തിന് ഒഴിവാക്കി, അതിനു സര്‍ക്കാര്‍ മറുപടി പറയണമെന്നും ജഗദീഷ് പറഞ്ഞു.